CinemaGeneralLatest NewsMollywoodNEWS

കല്യാണി എന്നിൽ നിന്ന് ഒളിച്ചു നിന്ന പോലെ : ദുൽഖർ സൽമാൻ

എന്നാൽ കല്യാണി മാത്രം ഒളിച്ചു നിന്നത് പോലെയായി

സിനിമാ താരങ്ങൾ അവരുടെ സൗഹൃദം നിലനിർത്തുമ്പോൾ അവരുടെ മക്കളും ബാല്യകാലത്ത് ആ സുഹൃത്ത് ബന്ധം നിധി പോലെ കൊണ്ട് നടക്കാറുണ്ട് .എന്നാൽ തന്റെ ഫാമിലിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംവിധായകൻ പ്രിയദർശന്റ മകൾ കല്യാണി എന്തോ ഞങ്ങളുടെ ഇടയിൽ നിന്ന് ഒളിച്ചു നിന്ന ഒരാളായി തോന്നിയിരുന്നുവെന്ന് തുറന്നു പറയുകയാണ് ദുൽഖർ .

തന്റെ ഭാര്യയെ കല്യാണിക്ക് അറിയാമെന്നും അവർക്കിടയിൽ ധാരാളം പൊതു സുഹൃത്തുക്കൾ ഉണ്ടെന്നും ദുൽഖർ പങ്കു വയ്ക്കുന്നു .കുട്ടികൾ ഒളിച്ച് നിൽക്കുന്നത് കല്യാണി ഞങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് മാറി നിന്ന പോലെ തോന്നിയിട്ടുണ്ടെന്നും സൺഡേ മനോരമ സംപ്ലിമെന്റിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറയുന്നു.\

‘എന്റെ ഭാര്യയെ കല്യാണിക്കറിയാം. ധാരാളം പൊതു സുഹൃത്തുക്കളുണ്ട് . അവർ പരസ്പരം സംസാരിക്കാറുണ്ട്. എന്നാൽ കല്യാണി മാത്രം ഒളിച്ചു നിന്നത് പോലെയായി. കുട്ടികൾ അങ്ങനെ ഒളിച്ചു കളിക്കാറുണ്ടല്ലോ .കല്യാണി എന്ന് വിളിക്കുന്നത് പോലും എന്തോ പോലെ അമ്മു എന്നാണ് പറഞ്ഞു ശീലിച്ചത്. കല്യാണി പ്രിയദർശന്റെ അദ്യ മലയാള സിനിമയിലെ നായകൻ ദുൽഖർ ആണ് .സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ മോളിവുഡ് തുടക്കം

shortlink

Related Articles

Post Your Comments


Back to top button