CinemaGeneralLatest NewsMollywoodNEWS

സംവിധാനത്തിലേക്ക് ഇനി തല്‍ക്കാലം ഇല്ല; മനസ് തുറന്ന് ഫാസില്‍

സംവിധായക റോളില്‍ നിന്ന ഇടവേള എടുത്ത ഫാസില്‍ ഇപ്പോള്‍ ചില ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്.

മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസില്‍ എന്ന സംവിധായകന്റെ കഴിവ് മനസ്സിലാക്കാന്‍. സംവിധായക റോളില്‍ നിന്ന ഇടവേള എടുത്ത ഫാസില്‍ ഇപ്പോള്‍ ചില ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്. എന്നാല്‍ അഭിനയത്തോടുള്ള കൗതകമല്ല തന്നെ ഈ ചിത്രങ്ങളിലേക്ക് എത്തിച്ചതെന്നാണ് ഫാസില്‍ പറയുന്നത്.’ ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് ഫാസില്‍ ഈ കാര്യം പറയുന്നത്.

‘അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല. ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തു പോകുന്നതാണ്. വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസിലെപ്പോഴും താല്‍പ്പര്യമുണ്ട്. ലൂസിഫര്‍ പൃഥ്വിരാജിന്റെ ആദ്യത്തെ പ്രോജക്ടാണ്. പൃഥ്വി വളരെ സമര്‍പ്പണത്തോടെയാണ് അത് ചെയ്തത്. ആ സമര്‍പ്പണമാണ് എന്നെ കൊണ്ട് യെസ് പറയിപ്പിച്ചത്. പ്രിയദര്‍ശന്റെ ഒരു അഭിമാന സിനിമയാണ് കുഞ്ഞാലിമരയ്ക്കാര്‍. അങ്ങനെയുള്ള സിനിമകളോട് സഹകരിക്കാന്‍ പറയുമ്പോള്‍ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള പ്രോജക്ടുകള്‍ വന്നാല്‍ ഇനിയും ചെയ്തുപോകും ഫാസില്‍ പറഞ്ഞു.

തല്‍ക്കാലം സംവിധാനത്തിലേക്ക് ഇല്ലെന്നും എന്നിരുന്നാലും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ഫാസില്‍ പറയുന്നു. ഒപ്പം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നൊരുക്കുന്ന ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഫാസില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button