CinemaGeneralLatest NewsMollywoodNEWS

ദുൽഖർ സൽമാന്‍റെ സിനിമയിൽ ക്ലാപ് ബോയ് അച്ഛന്‍റെ കാര്യം ഞാൻ ആരോടും പറഞ്ഞില്ല ഒടുവിൽ ദുൽഖർ ഇടപെട്ടു

ഒരിക്കൽ എന്തോ സജഷൻ പറഞ്ഞപ്പോൾ ദുൽഖറിന് ഇഷ്ടമായി

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റ ആദ്യ ചിത്രം അതിന്റെ കാസ്റ്റിംഗ് കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ദുൽഖറും കല്യാണിയും സുരേഷ് ഗോപിയും ശോഭനയും ഉർവശിയും ഉൾപ്പെടെയുള്ള താര നിര, മൾട്ടി സ്റ്റാർ ചിത്രമെന്ന നിലയിൽ പോലും പ്രേക്ഷകർ വാഴ്ത്തുകയാണ്. താൻ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന വേളയിൽ തന്റെ ഭൂതകാലമൊന്ന് ചികഞ്ഞെടുക്കുകയാണ് മലയാളത്തിന്റെ സ്വന്തം കുടുംബ സംവിധായകന്റെ മകൻ അനൂപ് സത്യൻ.

‘ദുൽഖർ നായകനായ ലാൽ ജോസ് സാറിന്റെ വിക്രമാദിത്യൻ ചെയ്യുമ്പോൾ ഞാനായിരുന്നു ക്ലാപ് ബോയ്. അച്ഛന്റെ കാര്യമൊന്നും സെറ്റിൽ ഞാൻ ആരോടും പറഞ്ഞിരുന്നില്ല . ഒരിക്കൽ എന്തോ സജഷൻ പറഞ്ഞപ്പോൾ ദുൽഖറിന് ഇഷ്ടമായി. പിന്നെ ഇടയ്ക്കിടെ സീനും മറ്റും ചോദിക്കും . മനസ്സു കൊണ്ടൊരു അടുപ്പമായി . രണ്ടാഴ്ച കഴിഞ്ഞ് നേരേ എന്റെ അടുത്ത് വന്നു ചോദിച്ചു. ‘നീ സത്യനങ്കിളിന്റെ മകനാണല്ലേ എന്താടോ അതു പറയാത്തത്’, അത് പറയുമ്പോൾ കിട്ടിയൊരടുപ്പം വലുതായിരുന്നു . കല്യാണി പ്രിയദർശൻ എന്റെ സിനിമയിലേക്ക് വന്നത് അദ്ഭുതം പോലെ കാണുന്നു .നസ്രിയ ചെയ്യേണ്ട കഥാപാത്രമായിരുന്നു .എന്നാൽ അവസാന നിമിഷം ചെറിയൊരു കൺഫ്യൂഷൻ വന്നു. കല്യാണിയെക്കുറിച്ച് ആലോചിക്കുന്നത് തിങ്കളാഴ്ചയാണ്. ബുധനാഴ്ച രാവിലെ കല്യാണിയെ തീരുമാനിച്ചു’. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button