GeneralLatest NewsMollywoodMovie GossipsNEWSWOODs

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്പിൻ മാന്ത്രികൻ ഇനി ‘ബിഗ് സ്‌ക്രീനിൽ’; ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് തമിഴ് സിനിമയിൽ നായകനാകുന്നു

ജോൺ പോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ ഹർഭജൻ സിംഗ് ആദ്യമായി തമിഴ് സിനിമയിൽ നായകനാകാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് ഇപ്പോൾ അഭിനയത്തിന്റെ വഴിയിലാണ്. തന്റെ ഗൂഗ്ലി മാജിക്കിലൂടെ ടീമിനെ നിരവധി തവണ വിജയത്തിൽ എത്തിച്ച താരത്തിന്റെ ഈ പുതിയ തുടക്കം തമിഴ്‌സിനിമാലോകത്തിലൂടെയാണ്. തമിഴ് കോമേഡിയനും നടനുമായ സന്താനം മൂന്ന് വേഷങ്ങളിൽ എത്തുന്ന ദിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹർഭജൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

എന്നാൽ ഇപ്പോൾ തമിഴ് സിനിമാലോകത്ത് നിറയുന്ന വാർത്ത ഹർഭജൻ നായകനായി എത്തുന്ന മറ്റൊരു ചിത്രത്തെ കുറിച്ചാണ്. ജോൺ പോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ ഹർഭജൻ സിംഗ് ആദ്യമായി തമിഴ് സിനിമയിൽ നായകനാകാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

സെനോടോവ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഇപ്പോൾ ഹർഭജൻ തിരുവള്ളുവർ കൺസൾട്ടൻസി സർവീസസ് എന്ന തമിഴ് വെബ് സീരീസിൽ തിരുവള്ളുവരായി അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button