ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. 2012ൽ വിവാഹിതരായ ഇരുവരും ഇപ്പോൾ വിവാഹ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ്. എട്ട് വർഷത്തെ മനോഹരമായ ദാമ്പത്യം പൂർത്തിയാക്കിയ ഇന്ന് അവർ ഗോവയിലാണ് വിവാഹവാർഷികം ആഘോഷിക്കുന്നത്.
ഈ അവസരത്തിൽ ജെനീലിയയുമായുള്ള രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് റിതേഷ് ദേശ്മുഖ്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
വീഡിയോയിൽ തങ്ങളുടെ വിവാഹ ഫോട്ടോ ജെനീലിയ റിതേഷിന് കാട്ടികൊടുക്കുന്നു. അപ്പോൾ ചിരിച്ചുകൊണ്ടിരിക്കുന്ന റിതേഷിന്റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങളാണ് വീഡിയോയെ രസകരമാക്കി മാറ്റുന്നത്.
വീഡിയോ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. വീഡിയോക്ക് പിന്നാലെ ഗോവയിൽ വച്ചുള്ള ഇരുവരുടെയും മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചു. ഇരുവർക്കും ആശംസകൾ നേർന്ന് ബോളിവുഡിലെ താരങ്ങൾ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകി.
Post Your Comments