ഗായകൻ അദ്നാൻ സമിക്ക് പത്മശ്രീ നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ബിജെപി സര്‍ക്കാരിന് പാക്കിസ്ഥാനോട് പ്രണയമാണെന്ന് സ്വര ഭാസ്കര്‍ പറഞ്ഞു. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയും, പാകിസ്താനിക്ക് ഇന്ത്യന്‍ പൗരത്വം നല്കിപത്മശ്രീ നല്കി ആദരിക്കുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണ് നല്‍കുന്നത് എന്ന് സ്വര ഭാസ്കര്‍ ചോദിച്ചു. മധ്യപ്രദേശില്‍ സംഘടിപ്പിച്ച സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍, സേവ് ദ കണ്ട്രി എന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇന്ത്യയിലുണ്ട്. അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും അതിലൂടെ പത്മശ്രീ നല്കി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു. മറുഭാഗത്ത് പാകിസ്താനിക്ക് പത്മശ്രീ നല്കുന്നു. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സർക്കാരിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്ക് പാക്കിസ്ഥാനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യമുഴുവൻ വെറുപ്പ് പ്രചരിപ്പിക്കുകയാണ്.’ സ്വര ഭാസ്കർ പറഞ്ഞു.
Post Your Comments