ബിഗ് ബോസ് രണ്ടാം സീസണ് ആദ്യ സീസണോളം മികച്ചതല്ലെന്ന പരാതികള്‍ പതിയെ മാറിവരുകയാണ്. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികള്‍ എത്തിയതിന് പിന്നാലെ സട്രാറ്റജി ഗെയിമിനുള്ള കളങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ ഒരുങ്ങിത്തുടങ്ങി. ഇതിനിടയില്‍ തുടക്കം മുതല്‍ നിലപാടുകളില്‍ ഉറച്ചു നിന്ന് ഗെയിമില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുക്കുകയായിരുന്നു ആര്‍ജെ രഘു.
ബിഗ് ബോസ് വീട്ടിലെ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് ഒരു പരിധി വരെ ചുക്കാന്‍ പിടിച്ചത് രഘുവാണ്. കൊട്ടേണ്ടവരെ കൊട്ടിയും തഴുകേണ്ട സമയങ്ങളില്‍ തഴുകിയും കൃത്യമായി പ്ലാന്‍ ചെയ്തൊരു കളിയാണ് രഘും ബിഗ് ബോസ് വീട്ടില്‍ പുറത്തെടുക്കുന്നത്. രസകരമായ സംസാര രീതിയും ബുദ്ധിപരമായ നീക്കങ്ങളും രഘുവിലേക്ക് ബിഗ് ബോസ് പ്രേമികളെ ആകര്‍ഷിച്ച ഘടകങ്ങളാണ്. അങ്ങനെ വിജയസാധ്യതയുള്ള മത്സരാര്‍ഥി എന്ന നിലയില്‍ രഘു ഉയര്‍ന്നു വരുന്നതിനിടയിലാണ് പുതിയ ട്വിസ്റ്റ്.
രഘുവിനെ കൂടാതെ മറ്റൊരു റേഡിയോ ജോക്കി കൂടി കളത്തിലിറങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ ആര്‍ജെ സൂരജ് ആണ് വീട്ടിലെത്തിയ പുതിയ മത്സരാര്‍ഥി. രഘു വീടിനുള്ളില്‍ ഉണ്ടാക്കിയെടുത്ത ഫാന്‍ പവര്‍ തട്ടിയെടുക്കാന്‍ കെല്പ്പുള്ളയാളാണോ പുതിയ താരം എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
അതേസമയം ഇരുവര്‍ക്കുമിടയില്‍ ബിഗ് ബോസ് വീടിന് പുറത്തുതന്നെ ശക്തമായ ഒരു സുഹൃദ്ബന്ധം ഉണ്ടെന്ന് ആദ്യദിനത്തില്‍ തന്നെ വ്യക്തമാകുകയാണ്. വൈല്‍ഡ് കാര്‍ഡില്‍ എത്തിയ മത്സരാര്‍ത്ഥി ആരെന്നറിഞ്ഞ് സഹതാരങ്ങളെല്ലാം ആവേശം കൊണ്ടപ്പോള്‍ രഘു ഏറ്റവും പിന്നിലായി ചെറിയൊരു ചിരിയോടെ നിന്നു. എന്നാല്‍ രഘുവിനരികിലേക്ക് ‘മൊതലാളീ ചങ്ക ചക ചക’ എന്ന് വിളിച്ചുകൊണ്ട് ഓടിയടുക്കുകയാണ് സൂരജ്. ഇതോടെ ഇരുവര്‍ക്കുമിടയില്‍ പൂര്‍വ്വകാല സുഹൃദ്ബന്ധമാണ് വെളിപ്പെട്ടത്. ഇനി രണ്ട് ആര്‍ജെ സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള തന്ത്രങ്ങള്ക്കാണോ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കേണ്ടതെന്ന് കാത്തിരുന്ന് കാണണം.
Post Your Comments