CinemaLatest NewsMollywoodNEWS

കല്യാണി പ്രിയദര്‍ശന്‍ എന്റെ സിനിമയിലേക്ക് വന്നത് അത്ഭുതം പോലെ കാണുന്നു നസ്രിയ ചെയ്യേണ്ട കഥാപാത്രമായിരുന്നു; അനൂപ് സത്യന്‍

 

മലയാളി പ്രേക്ഷകര്‍ക്ക് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ അനുഭവം സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.വന്‍ താര നിരയായുമായി എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. സുരേഷ് ഗോപിയും ശോഭനയും ദുല്‍ഖറും കല്യാണിയും ഉര്‍വശിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അതേസമയം തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം . താന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന വേളയില്‍ തന്റെ ഭൂതകാലമൊന്ന് ചികഞ്ഞെടുക്കുകയാണ് അനൂപ് സത്യന്‍.

‘ദുല്‍ഖര്‍ നായകനായ ലാല്‍ ജോസ് സാറിന്റെ വിക്രമാദിത്യന്‍ ചെയ്യുമ്പോള്‍ ഞാനായിരുന്നു ക്ലാപ് ബോയ്. അച്ഛന്റെ കാര്യമൊന്നും സെറ്റില്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല . ഒരിക്കല്‍ എന്തോ സജഷന്‍ പറഞ്ഞപ്പോള്‍ ദുല്‍ഖറിന് ഇഷ്ടമായി. പിന്നെ ഇടയ്ക്കിടെ സീനും മറ്റും ചോദിക്കും . മനസ്സു കൊണ്ടൊരു അടുപ്പമായി . രണ്ടാഴ്ച കഴിഞ്ഞ് നേരേ എന്റെ അടുത്ത് വന്നു ചോദിച്ചു. ‘നീ സത്യനങ്കിളിന്റെ മകനാണല്ലേ എന്താടോ അതു പറയാത്തത്’, അത് പറയുമ്പോള്‍ കിട്ടിയൊരടുപ്പം വലുതായിരുന്നു .

കല്യാണി പ്രിയദര്‍ശന്‍ എന്റെ സിനിമയിലേക്ക് വന്നത് അദ്ഭുതം പോലെ കാണുന്നു .നസ്രിയ ചെയ്യേണ്ട കഥാപാത്രമായിരുന്നു. എന്നാല്‍ അവസാന നിമിഷം ചെറിയൊരു കണ്‍ഫ്യൂഷന്‍ വന്നു. കല്യാണിയെക്കുറിച്ച് ആലോചിക്കുന്നത് തിങ്കളാഴ്ചയാണ്. ബുധനാഴ്ച രാവിലെ കല്യാണിയെ തീരുമാനിച്ചു’. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനൂപ് സത്യന്‍ ഈ കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button