പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നർത്തകനും നടനുമായ നകുൽ തമ്പി വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ജനുവരി അഞ്ചാം തീയ്യതി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നകുൽ ഇപ്പോൾ മധുര വേലമാൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഭീമമായ തുകയാണ് ഇപ്പോഴും അത്യാഹിത വിഭാഗത്തിൽ തുടരുന്ന നകുലിന്റെ ചികിത്സയ്ക്കായി വേണ്ടത്. അത്കൊണ്ട് തന്നെ നകുലിന്റെ കുടുംബം ആശങ്കയിലാണ്. തുടർ ചികിത്സയ്ക്കായി സന്മനസുള്ളവരുടെ സഹായം തേടുകയാണ് നകുലിന്റെ കുടുംബമിപ്പോൾ. സിനിമാതാരങ്ങളായ അഹാന കൃഷ്ണ, സാനിയ ഇയപ്പൻ തുടങ്ങി നിരവധിപ്പേർ നകുലിനായി സഹായം അഭ്യർത്ഥിക്കുന്നു.
കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്തുവച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ചാവടിമുക്ക് സ്വദേശി ആദിത്യൻ(24) എന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. ആദിത്യൻ ചികിത്സ പൂർത്തിയാക്കി.രണ്ട് കറുകളിലായി കൊടൈക്കനാലിൽ പോയിവരുന്ന വഴിയില്ലായിരുന്നു അപകടം. നകുലും ആദിത്യനും സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Post Your Comments