നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത് താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അഭിനയത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ ഒപ്പം എല്ലാം പ്രശ്‌നങ്ങള്‍ക്കും കൂടെ നിന്ന അമ്മയുടെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേര്‍ന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. വിവാദങ്ങളില്‍ ശ്രീശാന്ത് അകപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് അധികം ആര്‍ക്കും തന്നെ അറിയില്ല. അമ്മയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീശാന്ത്.
ഒരു പ്രമുഖ മാഗസിന്റെ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു. ശക്തയായ സ്ത്രീയാണവര്‍. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം.
ഇന്ത്യന്‍ ടീമിലും മത്സരത്തിലും സജീവമായിരുന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയായിരുന്നു അമ്മ സാവിത്രി ദേവി. പിന്നീട് ഒത്തുകളി വിവാദവും മറ്റും ശ്രീയുടെ കരിയറിന് താല്‍ക്കാലിക വിരാമമിട്ടപ്പോള്‍ അമ്മ വീട്ടിലേക്ക് ഒതുങ്ങിയിരുന്നു.താരത്തിന്റെ വാക്കുകള്‍ വേദനയോടെയാണ് ആരാധകര്‍ ഉള്‍കൊണ്ടത്.
Post Your Comments