
ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ലച്ചു വെന്ന ജൂഹി റുസ്തഗി. എന്നാല്‍ ലച്ചു എന്ന കഥാപാത്രമായി താൻ ഇനി ഉണ്ടാകില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഹി. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി സീരിയലിലേക്ക് തിരിച്ചു വരില്ലേ എന്ന് ചോദ്യം തുടർച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ജൂഹി പറഞ്ഞു
‘സത്യം പറഞ്ഞാൽ ഉപ്പും മുളകിലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറെ ഒന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോൾ പപ്പയുടെ കുടുംബത്തിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്മാറിയത്’’– ജൂഹി പറഞ്ഞു.
Post Your Comments