CinemaLatest NewsMollywoodNEWS

സ്നേഹം അല്ലെങ്കില്‍ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയുമായി അനുഭവ് സിന്‍ഹ

ഇത്തരം രംഗങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത് തന്നില്‍ ആശങ്ക ജനിപ്പിക്കുന്നു

തെലുങ്കില്‍ വന്‍വിജയം ആയിരുന്ന ചിത്രമായിരുന്നു ആരാധകരുടെ പ്രിയതാരം വിജയ് ദേവേരേകൊണ്ട നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡി ചിത്രം വലിയ വിജയം നേടിയതിനൊപ്പം തന്നെ നിരവധി വെല്ലുവിളികളും നേരിട്ടു അതേസമയം ബോളിവുഡ് താരം തപ്സി പന്നു പ്രധാന വേഷം കൈക്കാര്യം ചെയ്യുന്ന തപ്പഡ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടക്കം തന്നെ വലിയ ചര്‍ച്ചയാവുകയാണ്. ഭാര്യയെ അല്ലെങ്കില്‍ ജീവിത പങ്കാളിയെ തല്ലിയാല്‍ നിസ്സാരവല്‍ക്കരിക്കുന്ന പൊതു സമൂഹത്തോടുള്ള ചൂണ്ടു വിരലാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്‍ക്കുന്നത്. സ്നേഹം അല്ലെങ്കില്‍ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് അനുഭവ് സിന്‍ഹ ഈ ചിത്രത്തിലൂടെ നല്‍കുന്നത്. അതിനാല്‍ തന്നെ ചിത്രം ഏറെ ചര്‍ച്ചയാവുകയാണ്.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് തുടങ്ങിയ ചിത്രങ്ങള്‍ക്കുള്ള മറുപടിയാണ് തപ്പഡ് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വലിയ വിഭാഗം പറയുന്നു. സ്ത്രീ വിരുദ്ധതയുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് ഇവ രണ്ടും.

അതേസമയം നടി പാര്‍വതി വിജയ് ദേവേരക്കൊണ്ടയുടെ സാന്നിധ്യത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡിയെ വിമര്‍ശിച്ചതും വലിയ ചര്‍ച്ചയായിരുന്നു. കാമുകിയെ തല്ലുന്നത് ചിത്രത്തില്‍ മഹത്വവല്‍ക്കരിക്കുന്നുവെന്നും ഇത്തരം രംഗങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത് തന്നില്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button