GeneralLatest NewsMollywoodNEWS

ഉപ്പും മുളകിലേക്കും ഇനി ഇല്ല, സിനിമയിൽ ഓഫറുകൾ വന്നാൽ ചെയ്യും ; പ്രതികരണവുമായി ജൂഹി റുസ്തഗി

ഞാൻ പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ.

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകും ആയിരം എപ്പിസോഡുകൾക്ക് ശേഷം ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയർന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി!

താൻ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നൽകിയ വിശദീകരണം.

 

“ഞാൻ പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാൽ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല”

“ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോൾ പപ്പയുടെ ഫാമിലിയിൽ നിന്നും അത്യാവശ്യം നല്ല പ്രെഷർ ഉണ്ടായിരുന്നു. പരമ്പരയിൽ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാൻ വിട്ടത്. ”

” സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും” എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി. നിരവധിയാളുകളാണ് ജൂഹിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button