മലയാളം സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി സരിത. നൃത്ത, കോമഡി വേദികളിലും സജീവമായ താരം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില കാര്യങ്ങള്‍ തുറന്നു പറയുന്നു.
”നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്ബോഴാണ് പ്രേക്ഷകരില്‍ നിന്ന് കൂടുതല്‍ പ്രതികരണം ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. വ്യത്യസ്ത റോളുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.പക്ഷെ അവസരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ നെഗറ്റീവ്, കോമഡി ഇവ രണ്ടും മാറി മാറി ചെയ്യുന്നു. ഭിക്ഷക്കാരി, അന്യ ഭാഷയില്‍ സംസാരിക്കുന്നതരത്തിലുള്ള കഥാപാത്രം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്. അതിനായി കാത്തിരിക്കുന്നുവെന്നും സരിത പറയുന്നു.സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജ എന്ന കഥാപാത്രമാണ് ഏറെ ഇഷ്ടം. ആ സമയത്ത് പുറത്തുപോകുമ്ബോള്‍ ദേ.. വാറ്റുചാരായക്കാരി പോകുന്നുവെന്ന് പലരും പറയാറുണ്ടായിരുന്നു”- സരിത പറയുന്നു.
ഭര്‍ത്താവ് അനുരാഗിന് സ്‌കിറ്റിനോടൊന്നും അത്ര താല്പര്യമില്ലെന്നും നല്ല കോമഡിയുള്ള സ്‌കിറ്റുകള്‍ താന്‍ നിര്‍ബന്ധിച്ച് പിടിച്ചിരുത്തിയാല്‍ കാണുമെന്നും താരം പറഞ്ഞു. ”മകന്‍ കൃഷ്ണമൂര്‍ത്തി നല്ല സപ്പോര്‍ട്ടീവാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്നത് എന്റെ അമ്മയാണ്. അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടാണ് പ്രോത്സാഹിപ്പിക്കുന്നത്” – സരിത കൂട്ടിച്ചേര്‍ത്തു
Post Your Comments