കൂട്ടുകാരുടെയും മറ്റു വിദ്യാര്‍ഥികളുടെയും മുന്‍പില്‍ വച്ച് ടോവിനോ തോമസ് അപമാനിച്ചു ; ശക്തമായ നിയമനടപടികളും പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടന

 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ടോവിനോ തോമസ് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത് എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാനന്തവാടി മേരി മാതാ കോളേജില്‍ ദേശീയ സമ്മതിദാന അവകാശം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ നടന്‍ ടോവിനോ തോമസ് വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി കൂവിപ്പിച്ചു. ഇന്നലെ സംഭവം അരങ്ങേറിയത്. ദേശീയ സമ്മതിദാന അവകാശത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ ഗൗരവപൂര്‍വം സംസാരിച്ചുകൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വിദ്യാര്‍ഥി കൂവിയതാണ് ടോവിനോയെ ചൊടിപ്പിച്ചത്. ഒടുവില്‍ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥിയുടെ ജാള്യത മനസ്സിലാക്കത്തെ ടോവിനോ തോമസ് വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി വിദ്യാര്‍ത്ഥി മൂന്നുതവണ മൈക്കിലൂടെ ഉച്ചത്തില്‍ കൂവി, താന്‍ പറഞ്ഞതിനെ പ്രാധാന്യം മനസ്സിലാക്കാത്തതിന്റെ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി കൂവിച്ചതെന്ന് ടോവിനോ തോമസ് പ്രസംഗത്തിന് അവസാനം സദസ്സിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ടോവിനോ തോമസിന്റെ ഈ കടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം സംഭവത്തില്‍ പ്രതിഷേധം അറിയിച്ച കെഎസ്യു വിദ്യാര്‍ത്ഥി അപമാനിച്ചു എന്ന് ആരോപിച്ചു കൊണ്ടും ടോവിനോ തോമസിതിരെ നിയമ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. അധ്യാപകരുടെയും കൂട്ടുകാരുടെയും മറ്റു വിദ്യാര്‍ഥികളുടെയും മുന്‍പില്‍ വച്ച് ടോവിനോ തോമസ് അപമാനിച്ചു എന്ന ആരോപണം സാമൂഹ്യ മാധ്യമങ്ങളിലും ശക്തിപ്പെടുകയാണ്. താരം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

Share
Leave a Comment