പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ നടനെതിരെ സൈബറാക്രമണവും ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ധാരാളം പേര് കമന്റുമായി എത്തിയത്. നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്പോള്‍ കൂവിയെന്നൊക്കെ ഇരിക്കും ആസാദി നിനക്ക് മാത്രം മതിയോ എന്ന തരത്തിലാണ് കമന്റുകള്‍. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പേജില്‍ നിറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ടൊവീനോ തയ്യാറായിട്ടില്ല.
മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ കൂവിച്ചത്.
ടൊവിനോ പ്രസംഗിക്കുമ്പോള്‍ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി കൂവിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച വിദ്യാര്‍ഥിയെ മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ചാണു നടന് സ്റ്റേജില്‍ നിന്നും പോവാന്‍ അനുവദിച്ചത്.
Post Your Comments