GeneralLatest NewsTV Shows

എന്റെ മക്കളെ ജീവിക്കാന്‍ അനുവദിക്കണം; ഞാന്‍ ഇല്ലാതായാല്‍ എന്റെ മക്കള്‍ക്ക് ആരുമില്ലാതായിപ്പോകും

പലരുടെയും ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. അതെല്ലാം അവര്‍ക്ക് വളരെയധികം മാനസിക പ്രയാസങ്ങള്‍ ഉണ്ടാകുന്നു. എന്റെ മക്കളെ ജീവിക്കാന്‍ അനുവദിക്കണം. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞു കേട്ടപ്പോള്‍ സത്യത്തില്‍ ബലിയാടുകളായത് എന്റെ മക്കളാണ്. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു

ജനപ്രിയ സംഗീത പരിപാടിയായിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് ഏറെ പ്രീയങ്കരനായ ഗായകന്‍ സോമദാസ്‌ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു. പരിപാടിയില്‍ സോമദാസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദ്യ ഭാര്യ സൂര്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ മാനസിക പ്രയാസങ്ങള്‍ സൃഷ്ടിച്ചെന്നും എല്ലാവരും സത്യം മനസിലാക്കണമെന്നും പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് സോമദാസ്.

സോമദാസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഞാന്‍ എന്റെ കുടുംബവുമായി വളരെ അടുത്തു നില്‍ക്കുന്ന ആളാണ്. മക്കളെ പിരിഞ്ഞു നില്‍ക്കാന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. റിയാലിറ്റി ഷോയില്‍ നിന്നും തിരികെ വന്നപ്പോള്‍, പുറത്തു നടന്ന സംഭവങ്ങളെല്ലാം എന്റെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു തന്നു. സത്യം ജയിക്കട്ടെ. അത്ര മാത്രമേ ഞാന്‍ പറയുന്നുള്ളു. ഞാന്‍ ഇതുവരെ ജീവിച്ചത് മക്കള്‍ക്കു വേണ്ടിയാണ്. എനിക്ക് നാലു മക്കളാണുള്ളത്. അതില്‍ രണ്ടു പേര്‍ അറിവായവരാണ്. അവര്‍ പുറത്തിറങ്ങുമ്ബോള്‍ പോലും, പലരുടെയും ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. അതെല്ലാം അവര്‍ക്ക് വളരെയധികം മാനസിക പ്രയാസങ്ങള്‍ ഉണ്ടാകുന്നു. എന്റെ മക്കളെ ജീവിക്കാന്‍ അനുവദിക്കണം. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞു കേട്ടപ്പോള്‍ സത്യത്തില്‍ ബലിയാടുകളായത് എന്റെ മക്കളാണ്. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു.

എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ തന്നെ എന്നെക്കുറിച്ച്‌ അക്കാര്യങ്ങള്‍ പറഞ്ഞത് വലിയ വേദനയുണ്ടാക്കി. അവര്‍ക്കും മക്കളുള്ളതല്ലെ? കാര്യങ്ങളൊക്കെ മനസിലാക്കുന്നത് നന്നായിരിക്കും. എനിക്ക് അഭിനയിക്കാന്‍ അറിയില്ല. അതിന് എനിക്ക് താത്പര്യവും ഇല്ല. എനിക്ക് രണ്ട് സഹോദരന്മാരുണ്ട്. അവരെക്കൂടെ ചേര്‍ത്താണ് ഓരോന്ന് പറഞ്ഞത്. അവരൊന്നും ചെയ്യാത്തവരും അറിയാത്തവരുമാണ്. ഇത്രയുമൊന്നും ഞങ്ങളോട് ചെയ്യാന്‍ പാടില്ലായിരുന്നു. അതില്‍ വലിയ വിഷമങ്ങളും അനുഭവിക്കേണ്ടി വന്നു.’

‘എന്തായാലും ജീവിച്ചേ പറ്റു. ഞാന്‍ ഇല്ലാതായാല്‍ എന്റെ മക്കള്‍ക്ക് ആരുമില്ലാതായിപ്പോകും. എന്നെക്കുറിച്ച്‌ ഇങ്ങനെ പറയുന്നവര്‍ ആരും എന്റെ മക്കളെ സംരംക്ഷിക്കില്ല. അതുകൊണ്ട് അവര്‍ക്കു വേണ്ടി ഞാന്‍ ജീവിക്കും. അവരെ നല്ല രീതിയില്‍ വളര്‍ത്തുക. അവര്‍ക്കു വേണ്ടി ജീവിക്കുക അതു മാത്രമാണ് എന്റെ ജീവിത ലക്ഷ്യം. മറ്റു പ്രശ്നങ്ങളൊക്കെ ദൈവത്തില്‍ അര്‍പ്പിക്കുന്നു. കേള്‍ക്കുന്നവര്‍ക്ക് ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും സത്യം ഉള്ളതായി തോന്നുന്നുണ്ടെങ്കില്‍ അതിന് പിന്തുണ നല്‍കുക. ഞാന്‍ പറഞ്ഞത് മുഴുവന്‍ സത്യം ആണെന്ന് എനിക്ക് ആരെയും പറഞ്ഞ് ബോധിപ്പിക്കാന്‍ പറ്റില്ല,’ സോമദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button