മലയാള സിനിമയിലെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയതിനൊപ്പം തന്നെ വിമര്‍ശനങ്ങളും നേരിട്ടിരിക്കുകയാണ്. വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണമെന്ന കമന്റുകളാണ് ചിത്രത്തിന് കീഴില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ഇവര്‍. വിവാദങ്ങളില്‍ പതറാതെ ശക്തമായ മറുപടിയുമായാണ് അഭയ പിന്നീട് എത്തിയത്.
വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്ന് നേരത്തെ അഭയ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ല. അത് സ്വകാര്യമായിത്തന്നെ വെക്കാനാണ് തനിക്കിഷ്ടമെന്നും അഭയ പറയുന്നു.
ബ്ലാക്ക് ആന്‍ഡ് വൈറ്റിനോടുള്ള പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ചിത്രവുമായാണ് അഭയ എത്തിയിട്ടുള്ളത്. ചിത്രത്തിന് കീഴില്‍ കമന്റുമായി ഗോപി സുന്ദറും എത്തിയിട്ടുണ്ട്. മാസ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
Post Your Comments