മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ മോഹന്‍ലാലിന്റെ പരിക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയും ചര്‍ച്ചയായിരുന്നു. കൈക്ക് സര്‍ജറി ചെയ്തിരുന്നുവെങ്കിലും വിശ്രമമില്ലാതെ ഓടിനടക്കുകയായിരുന്നു താരം. ബിഗ് ബോസിലും റാമിലുമൊക്കെയായി ആകെ സജീവമാണ് അദ്ദേഹം. ബിഗ് ബ്രദറില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ഇപ്പോഴിതാ പരിക്കേറ്റ് കൈ വെച്ച് ബിഗ് ബ്രദര്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാലിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ സിദ്ദിഖ്.
വിദേശയാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. കുടുംബവുമൊത്തുള്ള യാത്രയായിരുന്നു. പരിക്ക് പറ്റിയ കാര്യത്തെക്കുറിച്ച് ആദ്യമൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് സിദ്ദിഖ് പറയുന്നു. ചെറിയ വേദനയേ ഉള്ളൂവെന്ന് പറഞ്ഞ് ഷൂട്ടിംഗിനായി എത്തുകയായിരുന്നു അദ്ദേഹം.
തനിക്ക് നല്ല സുഖമില്ല, ഷൂട്ട് നിര്‍ത്തി വെക്കണമെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. എന്നാല്‍ അതായിരുന്നില്ല അദ്ദേഹം ചെയ്തത്. സര്‍ജറിക്കായി പോവുന്നതിനിടയിലായിരുന്നു പരിക്കിന്റെ തീവത്രയെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയതെന്നും സിദ്ദിഖ് പറയുന്നു. പരിക്കിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാമായിരുന്നല്ലോ എന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്താല്‍ നമ്മുടെ റിലീസ് നീണ്ടുപോവില്ലെ എന്നാണ് മോഹന്‍ലാല്‍ തന്നോട് തിരിച്ചുചോദിച്ചത് സിദ്ദിഖ് പറഞ്ഞു.
Post Your Comments