GeneralLatest NewsMollywood

നായികമാര്‍ക്ക് ശരീരപുഷ്ടിയ്ക്ക് നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇൻജക്‌ഷനും എടുക്കും; തുറന്നു പറഞ്ഞ് നടി ഷീല

വയറുനിറയെ കഴിക്കാന്‍ യോഗമില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടോ?

അഞ്ചരപ്പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഷീല. ഇപ്പോള്‍ മലയാള സിനിമയില്‍ നായികമാര്‍ക്ക് പ്രാധാന്യമില്ലെന്നു തുറന്നു പറയുകയാണ് താരം.

പഴയകാലത്ത് ശരീരപുഷ്ടിയുള്ള നായികമാരെയാണ് ഇഷ്ടമായിരുന്നതെന്നും അതിനു വേണ്ടി നടിമാര്‍ ഭക്ഷണം തിന്നു കൂട്ടിയിരുന്നു എന്നാല്‍ ഇന്ന് നായികമാര്‍ പട്ടിണികിടക്കുന്നുവെന്നും ഷീല ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”അന്ന് നടിമാര്‍ വണ്ണം കൂട്ടാന്‍ തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമെ ഇന്‍ജക്ഷനുമുണ്ടാകും. ഇന്നു നടിമാര്‍ പട്ടിണി കിടന്നു വണ്ണ കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം ഇഷ്ടമുള്ളത്? വയറുനിറയെ കഴിക്കാന്‍ യോഗമില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍ താരം നയന്‍താര പോലും കറിവേപ്പിലെ പോലെ നായകന്‍റെ കൂടെ നാലോ അ‍ഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല” അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button