![](/movie/wp-content/uploads/2020/02/RENJITHA.png)
മലയാളത്തിലും തമിഴകത്തും നിറഞ്ഞു നിന്ന താരമായിരുന്നു ഒരുകാലത്ത് നാടന്‍ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം രഞ്ജിത എന്നാല്‍ താരത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നടിയായിരുന്നു രഞ്ജിത. 2000ല്‍ രാകേഷ് മേനോന് എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടുകയായിരുന്നു പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നു. ഇതോടെ രഞ്ജിതയുടെ സിനിമാ ജീവിതത്തിന് അവസാനിക്കുകയായിരുന്നു.
പിന്നീട് രഞ്ജിത ആശ്രമത്തിലെ അന്തേവാസിയായി. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന രഞ്ജിത, മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനുശേഷം അവിടെ നടന്ന നടുക്കുന്ന ക്രൂരതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. . ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ഉയരുന്ന ആരോപണം.
നിത്യാനന്ദയുടെ കൊടും ക്രൂരതകള്‍ ആരതി റാവു എന്ന പെണ്‍കുട്ടിയും വെളിപ്പെടുത്തിയിരുന്നു.2004 മുതല്‍ 2009 വരെ നിത്യാനന്ദയുടെ ശിഷ്യയായിരുന്ന ആരതി റാവു പലതും തുറന്നു പറഞ്ഞു. ഇപ്പോഴും അവര്‍ തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.
Post Your Comments