CinemaGeneralLatest NewsMollywoodNEWS

‘ എനിക്ക് വിവിധ ഭാവങ്ങള്‍ വരുന്നത് എവിടെ നിന്നാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ’ ; ഭർത്താവിനൊപ്പമുള്ള ചിത്രവുമായി അശ്വതി

ചാനലില്‍ മാത്രമല്ല അവാര്‍ഡ് വേദികളിലും മറ്റ് പരിപാടികളിലുമൊക്കെ സജീവമാണ് അശ്വതി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് അശ്വതി. ഇടയ്ക്ക് എഴുത്തിലും അഭിനയത്തിലുമൊക്കെ കഴിവ് തെളിയിച്ചും അശ്വതി എത്തിയിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ അവതാരകയെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ചാനലില്‍ മാത്രമല്ല അവാര്‍ഡ് വേദികളിലും മറ്റ് പരിപാടികളിലുമൊക്കെ സജീവമാണ് അശ്വതി. നേരത്തെയും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് താന്‍ അത് കൃത്യമായി ഉപയോഗിച്ചതെന്ന് അശ്വതി പറഞ്ഞിരുന്നു. ആര്‍ജെ മാത്തുക്കുട്ടിയുടെ സിനിമയില്‍ അശ്വതിയും അഭിനയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പല പോസ്റ്റുകളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ശ്രീകാന്തിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അശ്വതി. ചിരിച്ചാണ് അശ്വതി ഫോട്ടോയ്ക്ക് പോസ് ചെയ്തതെങ്കിലും ശ്രീകാന്തിന്റെ ഭാവം ഏറെ വ്യത്യസ്തമായിരുന്നു. തനിക്ക് വിവിധ ഭാവങ്ങള്‍ വരുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോയെന്നും താരം ചോദിക്കുന്നുണ്ട്. ചിത്രം പൊളിച്ചുവെന്നും ചേട്ടന്‍ ചുള്ളനാണല്ലോയെന്നുമുള്ള കമന്റുകളുമാണ് പോസ്റ്റിന് കീഴിലുള്ളത്. ഇതിനിടയില്‍ തന്നെ ചൊറിയാനെത്തിയ ആള്‍ക്കും അശ്വതി ചുട്ടമറുപടി നല്‍കിയിട്ടുണ്ട്.

പറയുന്നതെല്ലാം പുളുവാണല്ലോയെന്നും താന്‍ ആരുവായെന്നുമായിരുന്നു ഒരാളുടെ ചോദ്യം. ഒരു വഴിപോക്കനാണ്, മാപ്പാക്കണമെന്ന മറുപടിയാണ് അശ്വതി ആദ്യം നല്‍കിയത്. പുളു നിര്‍ത്തൂയെന്ന കമന്റ് വീണ്ടും വന്നപ്പോള്‍ ചേട്ടന്‍ എന്ത് പുളുവാണ് ഇവിടെ കേട്ടതെന്നായിരുന്നു അശ്വതിയുടെ ചോദ്യം. താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് അണ്‍ഫോളോ ചെയ്ത് പോയ്ക്കൂടേയെന്നും അശ്വതി ചോദിച്ചിരുന്നു. അദ്ദേഹത്തിന് അര്‍ത്ഥം മനസ്സിലാവാത്തിനാലാവാം ഇങ്ങനെയെന്നും അത് വിട്ടേക്കെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button