CinemaGeneralLatest NewsMollywoodNEWS

അപ്പച്ചിയുടെയും അമ്മയുടെയും കൈ പിടിച്ച് കുഞ്ഞ് കിയാര ; പൊളിയെന്ന് ആരാധകർ

മുക്തയാണ് മൂന്നുപേരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.

മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്. ഗായികയായും അവതാരകയായും, നടിയായും നാളുകളായി ഈ താരം മലയാളികൾക്കിടയിൽ നിറയാൻ തുടങ്ങിയിട്ട്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് സിനിമ താരം മുക്ത ജോർജിനെ വിവാഹം ചെയ്തത്.

വിവാഹത്തിനുശേഷവും അഭിനയത്തിൽ സജീവമായിരുന്ന മുക്ത, കുഞ്ഞിന്റെ ജനനത്തിനു ശേഷം അടുത്തിടെയാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്.  ഇപ്പോഴിതാ ചലച്ചിത്ര നടി ഭാമയുടെ വിവാഹത്തിന് എത്തിയ റിമിയുടെയും , മുക്ത, കണ്മണി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരേ കളറിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മൂവരും റിസപ്‌ഷനിൽ പങ്കെടുക്കാൻ എത്തിയത്.

 

 

View this post on Instagram

 

Bhama wedding reception Golden girls? Costume @diadembridal @t.and.msignature @ Kiara ball gown my psnl fav@arun vasudev.

A post shared by muktha (@actressmuktha) on

മുക്തയാണ് മൂന്നുപേരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. ഗോൾഡൻ ഗേൾസ് എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

മൂന്നുപേരിൽ കണ്മണി എന്ന് വിളിക്കുന്ന കിയാരയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കണ്മണി സൂപ്പർ, പൊളി എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് കമന്റുകൾ നൽകുന്നത്. മാത്രമല്ല, കുടുംബത്തിന്റെ സ്നേഹവും സന്തോഷവും എന്നും ഇതേ പോലെ നിലനിൽക്കാനുള്ള ആശംസയും ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button