മലയാളികളുടെ പ്രിയതാരമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ താരരാജാവിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ തമിഴ്‌നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്ന കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങള്‍ സാങ്കല്‍പിക കഥാപാത്രങ്ങളിലൂടെ മണിരത്‌നം വരച്ചു കാണിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുവര്‍ ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവറിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍
”രണ്ട് സുഹൃത്തുക്കളുടെ കഥ എന്നാണ് മണിരത്നം തന്നോട് പറഞ്ഞത്. പിന്നീട് ആ സിനിമ എം.ജി.ആറിന്റെയും കരുണാനിധിയുടെയും ജീവിത കഥയായി വ്യാഖ്യാനിക്കപ്പെട്ടു. എം.ജി.ആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല. അതുകൊണ്ട് എന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് താന്‍ ഒരിക്കല്‍ മണിരത്നത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എം.ജി.ആറിന്റെ ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. സിനിമയിലേക്കുള്ള വരവ്, കഷ്ടപ്പാട്, രാഷ്ട്രീയ പ്രവേശം, മരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്.
ആ സിനിമയ്ക്ക് പിന്‍കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായി. സെന്‍സറിങ്ങില്‍ ഒരുപാട് സീനുകള്‍ വെട്ടിക്കളഞ്ഞു. എന്നിരുന്നാലും ഒരുപാട് തലങ്ങളുള്ള കഥപാത്രത്തെയാണ് എനിക്ക് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇന്ത്യയിലെ മികച്ച നൂറ് ചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ഇരുവരാണ്. സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാവുന്ന ഒരു സിനിമയാണത്.
ഇരുവര്‍ ചെയ്തതിന് ശേഷം എം.ജി.ആറുമായി സഹകരിച്ച ഒരുപാട് ആളുകളെ തനിക്ക് കാണാന്‍ അവസരമുണ്ടായി. ഒരുപാട് സാമ്യങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ എം.ജി.ആറിന്റെ ആരാധകനാണ്. എന്നാല്‍ അദ്ദേഹത്തിനെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇരുവര്‍ ഒരു അത്ഭുത സിനിമയാണോ അങ്ങനെ ആയിതീര്‍ത്തോ എന്നൊന്നും തനിക്കറിയില്ല. എനിക്കത് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. മണിരത്നത്തിന് ഞാന്‍ നന്ദി പറയുന്നു.
Post Your Comments