CinemaLatest NewsMollywoodNEWS

സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ് ;വെളിപ്പെടുത്തലുമായി സിദ്ദിഖ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് നിരവധി ചിത്രങ്ങളിലൂടെ അഭിനയ മികവുകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച ലാലേട്ടനും മമ്മൂട്ടിയും പകരം വെക്കാനില്ലാത്ത രണ്ടും പ്രതിഭകളാണ് ഇരുവരും താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണെന്ന് സംവിധായകന്‍ സിദ്ദീഖ് പറയുന്നത്.

നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവിടെ തുറന്നതു കൊണ്ടാണ്. അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക.അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button