
മോഹൻലാൽ നായകനായി അഭിനയിച്ച ഒരു ചിത്രത്തിലെ രംഗം തന്നെ കരയിപ്പിച്ചതായി പ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ. എം.വി പിള്ള. ‘ടി.പി ബാലഗോപാലന്‍ എംഎ’ കണ്ടാണ് താന്‍ കരഞ്ഞുപോയതെന്നാണ് ഡോ. എം.വി പിള്ള വ്യക്തമാക്കിയത്. മരണങ്ങളും രോഗവും പീഡകളും ദുഖഃമുഹൂര്‍ത്തങ്ങളും കണ്ട് മനസ്സു കട്ടിയാക്കിയൊരു ഡോക്ടര്‍ ഒരു സിനിമയിലെ രംഗം കണ്ട് കരയുന്നത് ശരിയാണോ എന്ന് ഇപ്പോഴും ലജ്ജയോടെയും നാണത്തോടും ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘എന്റെ ജീവിതത്തില്‍ ഒരേ ഒരു സിനിമ കണ്ടാണ് ഞാന്‍ കരഞ്ഞുപോയത്, അത് 1986ല്‍ ഇറങ്ങിയ ‘ടി.പി. ബാലഗോപാലന്‍ എം.എ’ ആയിരുന്നു. സഹോദരിയ്ക്ക് 50 രൂപ എടുത്തുകൊടുത്ത്, മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടയ്ക്കുന്ന ആ നടനില്‍ ഞാനൊരു അതുല്യപ്രതിഭയെ കണ്ട് എന്റെ കണ്ണു നിറഞ്ഞു. അന്ന് ഞാന്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.”
”എത്രയോ മരണങ്ങളും രോഗവും പീഡകളും ദുഖഃമുഹൂര്‍ത്തങ്ങളും കണ്ട് മനസ്സു കട്ടിയാക്കിയൊരു ഡോക്ടര്‍ക്ക് ഈ കരച്ചില്‍ അനുവദനീയമാണോ? ഒരു സിനിമയിലെ രംഗം കണ്ട് ഡോക്ടര്‍ കരയുന്നത് ശരിയാണോ? ഇപ്പോഴും ഏറെ ലജ്ജയോടെയും നാണത്തോടും ഞാനത് ഓര്‍ക്കുന്നു” എന്ന് ഡോ. എം.വി പിള്ള പറഞ്ഞു. ‘പുഴകടന്ന് പൂക്കളുടെ ഇടയിലേക്ക്’ എന്ന മോഹന്‍ലാലിന്റെ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments