ജസ്ലയും ആര്യയും പിന്തളി ബിഗ് ബോസ് ക്യാപ്റ്റനായി രജിത് കുമാർ

ലക്ഷ്വറി ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച രജിത്കുമാറും ആര്യയും ജസ്ലയുമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിച്ചത്.

ഫുക്രുവും വീണയും ഒത്തു കളിച്ച നീതിയില്ലാത്ത ക്യാപ്റ്റന്‍സി ടാസ്‌കാണ് കഴിഞ്ഞ ആഴ്ച അരങ്ങേറിയതെന്നാണ് പൊതുവെയുള്ള പരാതി. ഒന്നാം റൗണ്ടില്‍ ക്വിറ്റടിച്ച് രജിത് കുമാര്‍ പുറത്തു പോയതോടെ രണ്ടാം റൗണ്ടില്‍ ഫുക്രു ക്യാപ്റ്റനായി ജയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പ്രതികാരം വീട്ടാനുള്ള മികച്ച അവസരമായിരുന്നു ഈ ആഴ്ചത്തെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ രജിത്തിനെ കാത്തിരുന്നത്.

ലക്ഷ്വറി ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച രജിത്കുമാറും ആര്യയും ജസ്ലയുമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിച്ചത്. കൊളാഷ് രൂപത്തില്‍ മൂവരുടെയും മുഖചിത്രങ്ങള്‍ വെട്ടിയെടുത്ത് കഷണങ്ങളാക്കി ഒരു പെട്ടിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ കഷണങ്ങള്‍ ഓരോന്നും തെരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള ബോര്‍ഡുകളില്‍ ചിത്രമായി ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. മത്സരത്തിന്റെ തുടക്കം മുതല്‍ രജിത് കുമാറിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. തൊട്ടു പിന്നാലെ ജസ്ലയും.

കഴിഞ്ഞ ടാസ്‌കില്‍ രജിത് കുമാറിനെതിരെയുള്ള ഒത്തുകളി പൊളിച്ച രഘു ഇത്തവണ രജിത് കുമാറിനെ പിന്തുണച്ചു. മത്സരത്തില്‍ ബഹുദൂരം പിന്നിലായിരുന്ന ആര്യ പരാജയപ്പെടുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. ഒടുവില്‍ അനുവദിച്ച സമയം തീര്‍ന്നപ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ചിത്രം പൂര്‍ത്തിയാക്കിയത് രജിത് കുമാറാണെന്ന് ബിഗ്‌ബോസിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ക്യാപ്റ്റന്‍ ഫുക്രു പ്രഖ്യാപിച്ചു.

Share
Leave a Comment