GeneralLatest NewsMollywoodNEWS

ആർക്കും ആരെ കുറിച്ചും എന്തും പറയാം, പക്ഷെ സത്യം എന്നും ജയിക്കും ; മുൻ ഭാര്യയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സോമദാസ്

ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം സോമദാസിന്റെ പ്രതികരണത്തിനായി പ്രേക്ഷകർ ആകാംഷയിലായിരുന്നു .

ഐഡിയ സ്റ്റാർ സിംഗർ മുൻ മത്സരാർത്ഥിയായിരുന്ന സോമദാസായിരുന്നു ബിഗ് ബോസ് സീസൺ രണ്ടിലെ ആ പതിനേഴു പേരിൽ ഒരാൾ. അണിയറപ്രവർത്തകർ വിചാരിച്ചത്ര പെർഫോം ചെയ്യാൻ സോമദാസിന് ആയില്ലെങ്കിലും ഒട്ടനവധി സംഗീത സാന്ദ്രമായ നിമിഷങ്ങൾ ആണ് അദ്ദേഹം ബിഗ് ബോസിൽ ഉടനീളം കാഴ്ചവച്ചത്. ബിഗ് ബോസ് വീട്ടിൽ വച്ച് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ തുറന്നു പറഞ്ഞതിൽ നിന്നും അൽപ്പം വിവാദങ്ങളിലും താരം എത്തപെടുകയുണ്ടായി.

വിവാഹ മോചിതനായ സോമദാസ്‌ മുൻ ബന്ധത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാൽ സോമദാസിന്റെ തുറന്നു പറച്ചിലുകൾക്ക് പിന്നാലെയാണ് മുൻ ഭാര്യ സൂര്യ, സോമദാസ്‌ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികൾ മാറിമറിഞ്ഞു.

ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം സോമദാസിന്റെ പ്രതികരണത്തിനായി പ്രേക്ഷകർ ആകാംഷയിലായിരുന്നു . പരസ്യമായ ഒരു പ്രസ്താവനയും സോമദാസ്‌ നടത്തിയിരുന്നില്ല. ഇപ്പോൾ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് അദ്ദേഹം.

ഒരുപാട് സങ്കടം തോന്നി ആദ്യം കേട്ടപ്പോൾ. അന്നുണ്ടായ പ്രശ്നങ്ങൾ കൂടുതൽ ബാധിച്ചത് തന്റെ മൂത്ത പെൺകുട്ടികളെ ആണ്. എന്റെ കുഞ്ഞുങ്ങളോട് പുറത്തിറങ്ങുമ്പോൾ ഒരുപാട് ആളുകൾ ഓരോന്ന് ചോദിക്കുന്നു അതവർക്ക് സങ്കടം ആകുന്നു.

അച്ഛൻ എന്ന നിലയിൽ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് കേൾക്കുമ്പോൾ ഒരുപാട് സങ്കടമുണ്ട്. അവരാണ് ബലിയാടുകൾ ആയത്. എന്റെ കൂട്ടുകാർ ഒക്കെ തന്നെയാണ് ചോദിക്കുന്നത്. അവരോട് ഞാൻ എന്ത് പറയാൻ. ആർക്കും ആരെ കുറിച്ചും എന്തും പറയാം. അതിൽ എന്ത് സത്യമാണ് ഉള്ളതെന്ന് എനിക്കറിയാം. പക്ഷെ സത്യം ജയിക്കട്ടെ എന്നാണ് ഞാൻ എപ്പോഴും പറയുന്നത്. ഞാൻ ഇതിന്റെ പേരിൽ എന്തെങ്കിലും ആയാൽ എന്റെ കുഞ്ഞുങ്ങൾക്ക് ആരും ഇല്ലാതെ ആയി പോകും. ഈ പറയുന്നവർ ആരും കാണില്ല അപ്പോൾ. അവർ അനാഥരായി പോകും ആ സമയം. ഒരിക്കലും ഞാൻ അങ്ങിനെ ചെയ്യില്ല. . അവർക്കു വേണ്ടി ജീവിക്കുമെന്നും സോമദാസ്‌ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button