പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കമിട്ട അശോകന് നായകനാകാന്‍ കൊതിച്ചാണ് സിനിമയിലെത്തുന്നത്.സൗന്ദര്യമുള്ള നായകന് ആകണമെന്ന ചിന്തയോടെയാണ് താന്‍ സിനിമയിലെത്തിയതെന്നു അശോകന് പറയുമ്പോള്‍ കൗമാരക്കാലത്തെ തന്റെ ആരാധന പാത്രത്തെക്കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. കരുനാഗപ്പള്ളിയില്‍ ഒരു തിയേറ്റര്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ പ്രേം നസീര്‍ അദ്ദേഹത്തെ കാണാന്‍ പോയ കഥ പറയുകയാണ് അശോകന്.
‘കരുനാഗപ്പള്ളിയിലെ തരംഗം തിയേറ്റര്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രേം നസീര്‍ ആണെന്ന് അറിഞ്ഞു രാവിലെ അവിടെ പോയി കാത്ത് നിന്ന് ആ സമയം മൂന്ന് നാല്പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം നാല് മണിക്കാണ് പ്രോഗ്രാം. വൈകുന്നേരം ആയപ്പോഴേക്കും തിയേറ്റര്‍ പരിസരവും ചുറ്റുപാടും ജനസാഗരമായി. എല്ലാവരും പ്രേം നസീറിനെ ഒരു നോക്ക് കാണാന്‍ കാത്തു കിടക്കുകയാണ്. കൂട്ടത്തില്‍ ജലപാനമില്ലാതെ ഞാനും. അങ്ങനെ പ്രേം നസീര്‍ അവിടെ എത്തിയ ശേഷം അദ്ദേഹത്തിന്റെ പ്രസംഗവും കേട്ട് രാത്രിയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. പ്രേം നസീര്‍ എന്ന നായകനോട് അത്രത്തോളം ആരാധനയായിരുന്നു. വിശപ്പിനേക്കാള്‍ വലിയ ആരാധന’.
Post Your Comments