![](/movie/wp-content/uploads/2020/01/image-15.jpg)
പ്രതാപ് പോത്തന്‍ നായകനായി എത്തുന്ന ചിത്രം ‘പച്ചമാങ്ങ’ ഫെബ്രുവരി ഏഴിന് റിലീസാവുകയാണ്. ചിത്രത്തിന്റെ വോയ്‌സ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ ജെഷീദ ഷാജിയും പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടേതാണ് കഥ.
തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് പച്ചമാങ്ങ പറയുന്നത് . കുഞ്ഞിന് ജന്മം നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ഗര്‍ഭിണിയുടെ മനസ്സാണ് പച്ചമാങ്ങ പ്രേക്ഷകന് സമ്മാനിക്കുക എന്ന് സംവിധായകന്‍ ജയേഷ് പറയുന്നു. സൗഹൃദവും പ്രണയവുമെല്ലാം അടങ്ങിയ ചിത്രം പുതിയ കാലഘട്ടത്തിന്റെ അപായങ്ങളും ചൂണ്ടികാട്ടുന്നുണ്ട്.തെന്നിന്ത്യന്‍ താരം സോനയാണ് ചിത്രത്തിലെ നായിക.
ജിപ്‌സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഛായാഗ്രഹണം ശ്യാംകുമാര്‍, സംഗീതം- സാജന്‍ കെ റാം.
Post Your Comments