ക്യൂട്ട് താര ദമ്പതികളാണ് പ്രിയ മോഹനും നിഹാലും. ഇവരെക്കാളും ക്യൂട്ടാണ് ഇവരുടെ ഒരു വയസ്സുകാരൻ വേധു. കുഞ്ഞിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും പ്രേക്ഷകരുടെ ഇഷ്ടം ആവോളം ലഭിക്കുന്നുണ്ട്. വേധുവിന്റെ ഒന്നാം പിറന്നാൾ മുതലാണ് അവന്റെ അച്ഛനും അമ്മയും ചേർന്ന് ഒരു ഹാപ്പി ഫാമിലി എന്ന യു ട്യൂബ് ചാനൽ ആരംഭിക്കുന്നത്. അത് കൊണ്ട് തന്നെ ആ ചാനലിന്റെ പ്രധാന ആകർഷണവും വേധു തന്നെയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ മകനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോകളും പങ്ക് വയ്ക്കാറുണ്ട്. ആരാധകരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇപ്പോൾ വേധു കുട്ടനും ഒത്തുള്ള ഒരു പുതിയ വീഡിയോ ആണ് പ്രിയ ആരാധകർക്കായി പങ്കിട്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രമായ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലെ എന്റെ ബാലഗോപാലനെ എന്ന് തുടങ്ങുന്ന ഗാനമാണ് വേധുവിനെയും മടിയിൽ ഇരുത്തി പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നോട് നിങ്ങൾ ഒരുപാട് തവണ ആവശ്യപ്പെട്ട വീഡിയോ ഇതാ…നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.എല്ലാവര്ക്കും എന്റെയും വേധുവിൻെറയും ഒരുപാട് സ്നേഹം എന്നാണ് വീഡിയോ പങ്ക് വച്ചുകൊണ്ട് പ്രിയ മോഹൻ കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ പ്രിയയുടെ സഹോദരി പൂർണിമ നൽകിയിരിക്കുന്ന കമന്റാണ് മറ്റൊരു ആകർഷണം. അവനെ കെട്ടിപ്പിടിക്കുവാൻ ഇനി കാത്തിരിക്കാൻ വയ്യ, എന്റെ കുഞ്ഞിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് പൂർണ്ണിമ പറയുന്നത്. നടി ഷാലിൻ സോയും ആശംസയുമായി എത്തിയിട്ടുണ്ട്.
Post Your Comments