മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമ സീരീസാണ് സിബിഐ സീരീസ്. മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യർ എന്ന കഥാപാത്രം എല്ലാ തലമുറയിലെയും ആരാധകർക്ക് ആവേശം നൽകുന്നതാണ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ 90 ശതമാനവും പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു.
‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിംഗ് ആരംഭിക്കും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി വ്യക്തമാക്കി.
ചിത്രത്തിൽ തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ് എന്നാണ് സൂചന. മമ്മൂട്ടി, സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന് ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം പൂർത്തീകരിക്കപ്പെടുമ്പോൾ അതൊരു ചരിത്രമായി മാറും എന്ന് പറയാതെ വയ്യ.
Post Your Comments