”മേക്കപ്പ് കൂടുതലാണോ ചേട്ടാ” സുശീല ഇഷ്ടം പിറന്നിട്ട് ആറുവർഷം; ഓർമ്മചിത്രം പങ്കുവെച്ച് നടി സൃന്ദ

നാട്ടിൻ  പുറത്തിന്റെ നന്മയും സൗന്ദര്യവും അതേപടി ആവിഷ്കരിച്ച ഒരു ചിത്രമായിരുന്നു 1983.  നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയിട്ട് 6 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ തുടങ്ങിയവരായിരുന്നു നിവിനെ കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

രമേശനായി നിവിന്‍ എത്തിയപ്പോള്‍ സുശീലയെന്ന തനിനാട്ടിന്‍പുറത്തുകാരിയായാണ് സൃന്ദ ചിത്രത്തിൽ എത്തിയത്. സൃന്ദയുടെ ഈ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തതത് റിമി ടോമിയെ ആയിരുന്നു. താരം നിരസിച്ചതോടെയാണ് സുശീലയെ അവതരിപ്പിക്കാന്‍ സൃന്ദയ്ക്ക് അവസരം ലഭിച്ചത്. അതാവട്ടെ താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയും ചെയ്യുകയായിരുന്നു.

സുശീലയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന രമേശന്റെ ഭാവം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള ചോദ്യം പിന്നീട് വൈറലാകുകയും ചെയ്തു. ഇന്നും ആരാധകരുടെ മനസ്സിൽ ആ ചോദ്യം നിലനിൽക്കുന്നുണ്ട്. പലപ്പോഴും പല സന്ദർഭങ്ങളിലും അത് പ്രയോഗിക്കാറുമുണ്ട്.

സിനിമ റിലീസ് ചെയ്ത 6 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയതും സൃന്ദയായിരുന്നു. ഇതിനകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു.സുശീലയായുള്ള ചിത്രം സൃന്ദ പോസ്റ്റ് ചെയ്തിരുന്നു. കൂടുതലും  മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള കമ്മന്റാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനേയും കപില്‍ദേവിനേയും നെഞ്ചിലേറ്റിയ സാധാരണക്കാരനായ ക്രിക്കറ്റ് പ്രേമിയായുള്ള നിവിന്‍ പോളിയുടെ വരവിനെ ബോക്‌സോഫീസും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Share
Leave a Comment