സത്യന് അന്തിക്കാട് – ശ്രീനിവാസന് ടീം ജനപ്രിയമായി തുടങ്ങിയത് ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ്. തൊഴില്‍ രഹിതരായ ദാസന്റെയും, വിജയന്റെയും ജീവിതത്തില്‍ ആരും ചിന്തിക്കാത്ത അപ്രതീക്ഷിത സംഭവം അരങ്ങേറുന്നതോടെ അത് വരെ മലയാളികള്‍ കണ്ടു ശീലിച്ച പുതുമയുള്ള പ്രമേയം കൂടിയായിരുന്നു ചിത്രത്തിന്റേത്. 1987-ല്‍ പുറത്തിറങ്ങിയ ‘നാടോടിക്കാറ്റ്’ വലിയ വിജയം കൊയ്തുകൊണ്ടായിരുന്നു മലയാള സിനിമയുടെ അമരത്ത് തിളങ്ങി നിന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ‘നാടോടിക്കാറ്റ്’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സിനിമ കണ്ടിട്ട് ശ്രീനിവാസന് പങ്കുവെച്ച കാര്യമാണ് തന്റെ മനസ്സില്‍ മായാതെ കിടക്കുന്നതെന്ന് സത്യന് അന്തിക്കാട് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
‘ ‘നാടോടിക്കാറ്റ്’ നാലും അഞ്ചും തവണ കണ്ട ശേഷമാണ് ശ്രീനിവാസന് അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. എനിക്ക് തോന്നുന്നില്ല ഇത് കണ്ടിട്ട് ആളുകള്‍ ചിരിക്കുമെന്നു. ഈ സിനിമ രക്ഷപ്പെടാന്‍ പ്രയാസമാണെന്നായിരുന്നു ശ്രീനിയുടെ കമന്റ്. അപ്പോള്‍ ഞാന്‍ ശ്രീനിവാസന് ഒരു മറുപടി കൊടുത്തിരുന്നു. നമ്മള് ഇപ്പോള്‍ തന്നെ ഇത് നാലും അഞ്ചും തവണ കണ്ടു കഴിഞ്ഞു അതിന്റെ പ്രശ്നമാണ്. ‘നാടോടിക്കാറ്റ്’ സിനിമ ഇറക്കുന്നത് അവര്‍ക്ക് ഒരു തവണ കാണാന്‍ വേണ്ടി മാത്രമാണ്. അങ്ങനെയുള്ള പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടമായികൊള്ളും. എന്റെ അന്നത്തെ മറുപടിയില്‍ ശ്രീനിവാസന് പൊട്ടിച്ചിരിച്ചു.
Post Your Comments