GeneralLatest NewsMollywoodMovie GossipsNEWSWOODs

പേർളിക്ക് കുപ്പിവളകൾ സമ്മാനമായി നൽകി ശ്രീനിഷ്; ഉദ്ദേശം എന്താണെന്ന് ആരാധകരോട് പങ്കുവെച്ച് പേർളി മാണി

തന്റെ ഭര്‍ത്താവ് വാങ്ങി കൊണ്ട് തന്ന സമ്മാനത്തെ കുറിച്ച് പറയുകയാണ് പേര്‍ളി.  ഒരു കാലത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ ഇഷ്ടമായിരുന്ന കുപ്പിവളകളാണ് ശ്രീനിഷ് പേര്‍ളിയ്ക്ക് വാങ്ങി കൊടുത്തിരിക്കുന്നത്. ഒരു കൈ നിറയെ ചുവപ്പും കറുപ്പും വളകള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പേർളി തന്റെ  ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയായിരുന്നു പേര്‍ളി മാണി. ബിഗ്‌ബോസിലെത്തിയ പേർളിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. ബിഗ് ബോസ് മത്സരാർത്ഥിയും ടെലിവിഷൻ താരവുമായ ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകരുടെ മുന്നില്‍ നിന്നുമായിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോഴും ഇപ്പോഴും പുതുമോടിമാറാത്ത താരദമ്പതികളാണ് ഇരുവരും. സോഷ്യൽ മീഡിയയിലും സജീവമായ താരങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ പ്രേക്ഷകരുമായ് പങ്കുവയ്ക്കുന്നതിൽ ഇരുവരും പിന്നിൽ അല്ല.

ഇപ്പോൾ  തന്റെ ഭര്‍ത്താവ് വാങ്ങി കൊണ്ട് തന്ന സമ്മാനത്തെ കുറിച്ച് പറയുകയാണ് പേര്‍ളി.  ഒരു കാലത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ ഇഷ്ടമായിരുന്ന കുപ്പിവളകളാണ് ശ്രീനിഷ് പേര്‍ളിയ്ക്ക് വാങ്ങി കൊടുത്തിരിക്കുന്നത്. ഒരു കൈ നിറയെ ചുവപ്പും കറുപ്പും വളകള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പേർളി തന്റെ  ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

ഭര്‍ത്താവ് കുപ്പിവള വാങ്ങി കൊണ്ട് തരുന്നത് ശരിക്കും വീട്ടില്‍ നിങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ വേണ്ടിയാണെന്ന്  ചിത്രത്തിന് അടികുറിപ്പായി പേർളി എഴുതി. പേര്‍ളിയുടെ പോസ്റ്റിന് താഴെ ലവ് സ്‌മൈൽ കമന്റായി ശ്രീനിഷ് നൽകി. ആരാധകരും രസകരമായാ കമന്റുകളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

 

View this post on Instagram

 

When your husband buys you Kuppi Vala to keep a track of where you are in the house ? #glassbangles @srinish_aravind ‘kilu kilu kilu ?’ . . . . Wearing a comfortable kurta from @l_zaba

A post shared by Pearle Maaney (@pearlemaany) on


2019 മേയ് മാസമായിരുന്നു പേര്‍ളി-ശ്രീനിഷ് വിവാഹം. കേരളത്തെ ഒന്നടങ്കം താരവിവാഹം ആവേശത്തിലാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആയതോടെ പേര്‍ളി ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം പോലുമില്ലെന്ന് താരകുടുംബം തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും പേര്‍ളി-ശ്രീനിഷ് ഫാന്‍സ് ഗ്രൂപ്പ് എപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button