CinemaGeneralLatest NewsMollywoodNEWS

നയന്‍താരയുടെ കൂട്ടുകാരിയായി മിത്ര കുര്യനെ കാസ്റ്റ് ചെയ്തതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു : സിദ്ധിഖ്

അതിന്റെ ഒരു പ്രധാന ഉദാഹരണം, നയന്‍താരയുടെ കൂട്ടുകാരിയായി ഞാന്‍ മിത്ര കുര്യനെ കാസ്റ്റ് ചെയ്തതാണ്

ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു സിദ്ധിഖ് ദിലീപ്- ടീമിന്റെ ‘ബോഡിഗാര്‍ഡ്’. അന്നത്തെ ബിഗ്‌ ബജറ്റ് ചിത്രമെന്ന നിലയില്‍ തിയേറ്ററിലെത്തിയ ബോഡിഗാര്‍ഡ് പ്രേക്ഷകരുടെ മികച്ച അഭിപ്രായവും നേടിയിരുന്നു. ചിത്രത്തിന്റെ കഥയും ക്ലൈമാക്സ് ഭാഗത്തെ ട്വിസ്റ്റ്മാണ് പ്രേക്ഷകരെ ആകര്‍ഷിച്ച പ്രധാന ഘടകം. ‘ബോഡിഗാര്‍ഡ്’ എന്ന സിനിമ ആളുകള്‍ നല്ലതാണെന്ന് പറയുന്നതിന്റെ പ്രധാന കാര്യങ്ങളില്‍ ഒന്ന് അതില്‍ മിത്ര കുര്യനെ താന്‍ കാസ്റ്റ് ചെയ്തതാണെന്ന് സിദ്ധിഖ് പറയുന്നു.

‘പ്രേക്ഷകരുടെ ചിന്തകളെ പൊളിച്ചെഴുതാന്‍ ഒരു സിനിമയ്ക്ക് കഴിയണം. നമ്മുടെ പ്രേക്ഷകര്‍ക്ക് ഭയങ്കര ബുദ്ധിയാണ്. എല്ലാം ചൂഴ്ന്നെടുക്കും. ‘ബോഡിഗാര്‍ഡ്’ എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അവര്‍ക്ക് അതിനു അവസരം കൊടുത്തില്ല. അതിന്റെ ഒരു പ്രധാന ഉദാഹരണം, നയന്‍താരയുടെ കൂട്ടുകാരിയായി ഞാന്‍ മിത്ര കുര്യനെ കാസ്റ്റ് ചെയ്തതാണ്. ആ കഥാപാത്രത്തിന് വേണ്ടി ഞാന്‍ മറ്റൊരു താരമൂല്യമുള്ള നായികയെ ഇട്ടിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ അപ്പോള്‍ തന്നെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കും. ഇവരെ അങ്ങനെ വെറുതെ കാസ്റ്റ് ചെയ്യില്ലലോ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു തുടങ്ങും. അവിടെ എന്റെ പ്ലാന്‍ പൊളിയുകയും ചെയ്യും സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button