മലയാളത്തിലെ പ്രിയ സംവിധായകനാണ് സത്യന് അന്തിക്കാട്. ഹിറ്റ് ചിത്രങ്ങളുടെ തോഴനായ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനത്തിലേയ്ക്ക് ചുവട് വച്ചിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഉടന്‍ തിയറ്റരുകളിലെയ്ക്ക് എത്തും.
ഇപ്പോഴിതാ, താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. അനൂപിന്റെ അനിയന് അഖിലും അച്ഛനും ചേട്ടനും പിന്നാലെ സംവിധാന പാതയിലേക്ക് എത്തുന്നു. ഫഹദ് ഫാസിലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്വീന്‍ എന്ന വെബ് സീരീസില്‍ ജയലളിതയുടെ യൗവനകാലം അവതരിപ്പിച്ച നടി അഞ്ജന പ്രകാശാണ് നായിക.
Post Your Comments