ഗ്രാമി അവാര്‍ഡ് വേദിയിലെത്തിയ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്‌റിക്‌സ്. റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് തന്റെ റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തിരുന്നത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈനാണ് വിമര്‍ശനത്തിന് കാരണമായത്. വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ വിമര്‍ശിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം ചര്‍ച്ചയായത്.
വസ്ത്രത്തിന്റെ നെക്ക്‌ലൈന്‍ ലോസ് ആഞ്ജലീസ് മുതല്‍ ക്യൂബ വരെ നീളമുണ്ടെന്നായിരുന്നു വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം. തുടര്‍ന്ന് അദ്ദേഹത്തിനെതിരേ നടി സുചിത്ര കൃഷ്ണമൂര്‍ത്തി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. തുടര്‍ന്ന് വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ് വിശദീകണവുമായി രംഗത്തെത്തി.
View this post on Instagram
So proud of this fam. Congratulations @jonasbrothers you guys crushed it today. #grammys
”ഞാന്‍ പ്രിയങ്കയുടെ ശരീരത്തെ അധിക്ഷേപിച്ചിട്ടില്ല. ബോഡി ഷെയ്മിങ്ങിന് അപ്പുറമാണ് ഈ വസ്ത്രം. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അതിന്റേതായ പ്രായമുണ്ട്. കുടവയറുള്ള പുരുഷന്‍മാര്‍ ടീ ഷര്‍ട്ട് ധരിക്കാറില്ല. അതുപോലെ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ മിനി സ്‌കര്‍ട്ട് ധരിക്കാറില്ല. വെരിക്കോസ് വെയിനുള്ള ഞാന്‍ ബര്‍മുഡ ധരിച്ച് പുറത്തിറങ്ങാറില്ല. എന്റെ പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധതയോ അധിക്ഷേപമോ ഇല്ല. പ്രിയങ്കയുടെ ഫാഷന്‍ സെന്‍സിനെയാണ് വിമര്‍ശിച്ചത്. പ്രായത്തെയും ശരീരത്തെയും മാനിക്കണം. അതാണ് ഞാന്‍ ഉദ്ദേശിച്ചത്”- വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ് പറഞ്ഞു.
Post Your Comments