
പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം ജീവിതത്തിലും ഇവർ പകർത്തിയിരിക്കുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന താര വിവാഹം കൂടിയായിരുന്നു ഇരുവരുടേതും. അത് കൊണ്ട് തന്നെ വിവാഹ ശേഷവും ഇരുവരും അവർക്കായി തങ്ങളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ പങ്കിടുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ ശ്രീനിഷ് പങ്കിട്ടിരിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പേളിയ്ക്കും, ഒരു അമ്മൂമ്മയ്ക്കും ഒപ്പമുള്ള ചിത്രമാണ് ശ്രീനിഷ് പങ്ക് വച്ചിരിക്കുന്നത്. പേളിയുടെ ബെസ്റ്റ് ബഡി ആണ് ഈ അമ്മൂമ്മ! ഇപ്പോൾ എന്റെയും എന്നാണ് ശ്രീനി ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.
View this post on Instagram
കഴിഞ്ഞ വർഷം ആയിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. വിവാഹശേഷം ഇപ്പോൾ ബോളിവുഡ് സിനിമയുടെയും, റിയാലിറ്റി ഷോയുടെയും ഷൂട്ടിംഗ് തിരക്കുകളിൽ ആണ് പേളി. സത്യ എന്ന പെൺകുട്ടിയിലൂടെ നീണ്ട ഇടവേളയയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ശ്രീനിഷ്.
Post Your Comments