കുട്ടികളെയടക്കം നിരവധി പേരെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് മുന്‍ സിനിമാതാരമായ രഞ്ജിതയാണെന്നാണ് ആരോപണം. ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ഝാന്‍സി റാണി നല്‍കിയ പരാതിയില്‍ താരത്തിനെതിരെയും പരാമര്‍ശമുണ്ട്.
ഒരിക്കല്‍ തെന്നിന്ത്യയിലെ താരറാണിയായിരുന്നു രഞ്ജിത. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ രഞ്ജിത സിനിമാ അഭിനയം ഉപേക്ഷിച്ച ശേഷം നിത്യാനണ്ടയുടെ ആശ്രമാട്ടിലെ നിത്യ സന്ദര്‍ശക ആകുകയും മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. 2000 ത്തില്‍ രാകേഷ് മേനോന്‍ എന്നയാളെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. ഇതിന് മൂന്നുവര്‍ങ്ങള്‍ക്ക് ശേഷമാണ് നിത്യാനന്ദയുമായുള്ള ലൈംഗിക വിഡിയോ പുറത്തുവന്നത്.
കുട്ടികളും യുവതികളും പുരുഷന്‍മാരും ആശ്രമത്തില്‍ ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവര്‍വെളിപ്പെടുത്തിയിരുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ആരോപണമുയരുന്നുണ്ട്. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം. ഇപ്പോള്‍ ഒളിവിലാണ് ഇവരുവരും
Post Your Comments