സിനിമാ നിര്‍മ്മാണത്തെ കുറിച്ച് മനസ്സ് തുറന്ന് നടന് മോഹന്‍ലാല്‍. തന്റെ സമ്പാദ്യം മുഴുവന്‍ സിനിമയില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും അത് ലാഭമായാലും നഷ്ടമായാലും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കാലാപാനിയും വാനപ്രസ്ഥവും നിര്‍മ്മിച്ചപ്പോള്‍ കച്ചവട താത്പര്യത്തിലുപരിയായി എന്തെങ്കിലും ഘടകങ്ങള്‍ ഈ നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
കച്ചവടതാത്പര്യം തീരെയില്ലായിരുന്നു. ആ തരത്തില്‍ നോക്കുമ്പോള്‍ അവ ഭീമമായ നഷ്ടങ്ങള്‍ തന്ന പദ്ധതികളായിരുന്നു. ആ സിനിമകളുടെ ഉള്ളടക്കത്തിനോട് എനിക്ക് വ്യക്തിപരമായുള്ള അഭിനിവേശമാണ് നിര്‍മാതാവാകാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കഥകളിയും. ഒരേസമയം ഒരു നിര്‍മ്മാതാവിന്റെ ടെന്‍ഷനും നടന്റെ പാഷനും ഞാന്‍ ഈ സിനിമകളില്‍ അനുഭവിച്ചു. ഉള്‍ക്കനമുള്ള കഥാപാത്രങ്ങളിലൂടെ കടന്നുപോകാന്‍ സാധിച്ചു. പിന്നെ എന്റെ സമ്പാദ്യം ഞാന്‍ സിനിമയില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അത് നഷ്ടമായാലും ലാഭമായാലും എനിക്ക് പ്രശ്നമല്ല മോഹൻലാൽ പറഞ്ഞു.
Post Your Comments