മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ച് വിജയ ചിത്രവുമായി എത്തിയിരിക്കുകയാണ്. നിവിന്‍ പോളി നായകനായി എത്തിയ പ്രേമം സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ വലിയ ശ്രദ്ധനേടുകയുണ്ടായി. ഇപ്പോള്‍ വീണ്ടും പ്രേമത്തിലെ താരങ്ങളെല്ലാം ഒരുമിക്കുകയാണ്, ‘മറിയം വന്ന് വിളക്കൂതി’ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരങ്ങള്‍ എത്തുന്നത്. പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തുകയാണ്.
മറിയം വന്ന് വിളക്കൂതി’, ചിത്രത്തിന്റെ പേരുതന്നെ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്. പിറന്നാള്‍ ആഘോഷത്തിനായി ബാല്യകാല സുഹൃത്തുക്കള്‍ ഒത്തു കൂടുന്നതും ശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സേതു ലക്ഷ്മിയാണ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇവരുടെ ‘മറിയാമ ഹൗസ്’ എന്ന വീടിനു തൊട്ടടുത്താണ് കൂട്ടുകാരുടെ ഒത്തുകൂടല്‍.
‘കിളി പോയി’ എന്ന സിനിമയ്ക്ക് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന സ്റ്റോണര്‍ കോമഡിയാണ് മറിയം വന്ന് വിളക്കൂതി. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വരികളൊരുക്കിയിരിക്കുന്നത് നായക് ശശികുമാറാണ്.സേതുലക്ഷ്മിയ്ക്കൊപ്പം സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. സിനോജ് അയ്യപ്പനാണ് ഛായാഗ്രാഹണം. അപ്പു ഭട്ടതിരി എഡിറ്റിങ്, വാസിം-മുരളി സംഗീത സംവിധാനം നിര്‍വഹിക്കുന്നു.താരങ്ങള്‍ ഒന്നിച്ചെത്തുന്ന സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments