ടെലിവിഷന്‍ സീരിയലാണ് മനോജ് കെ ജയനെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാക്കിയത്. നടന് മമ്മൂട്ടി പോലും മനോജിനെ തിരിച്ചറിയുന്നത് ‘കുമിളകള്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി സിനിമകളില്‍ പ്രതിനായകനായും സഹതാരമായും തിളങ്ങിയ മനോജ് ജെ ജയന് മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
‘സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലത്താണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ഒരു സിനിമ ചെയ്തത്. അന്ന് ആ സിനിമയുടെ ഡബ്ബിംഗിനായി സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ അവിടെ മമ്മുക്ക ഉണ്ട്. ‘മതിലുകള്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ വന്നതാണ് അദ്ദേഹം, ഡബ്ബ് ചെയ്തു പുറത്തിറങ്ങുമ്പോള്‍ എന്നെ ശ്രദ്ധിച്ചു, നേരത്തെ ഒരു തവണ മമ്മുക്കയെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ‘കരിയിലക്കാറ്റുപോലെ’ എന്ന പത്മരാജന് സാറിന്റെ ലൊക്കേഷനില്‍ വച്ച്. എന്നാല്‍ മമ്മുക്ക എന്നെ തിരിച്ചറിഞ്ഞത് ആ പരിചയം കൊണ്ടായിരുന്നില്ല. അന്ന് ദൂരദര്‍ശനില്‍ ആദം അയൂബ് സാര്‍ സംവിധാനം ചെയ്ത എന്റെ ഒരു സീരിയല്‍ നടക്കുന്നുണ്ട്, ‘കുമിളകള്‍’, മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി കൊണ്ടിരിക്കുന്ന കുമിളകള്‍ മമ്മുക്ക ശ്രദ്ധിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് എന്നെ തിരിച്ചറിഞ്ഞത്. നിങ്ങള്‍ ആ ‘കുമിളകള്‍’ സീരിയലില്‍ അഭിനയിക്കുന്ന ആളല്ലേ, ഞാന്‍ കാണാറുണ്ട് നിങ്ങളുടെ പ്രകടനം ഗംഭീരമാണ്”, ഇതായിരുന്നു മമ്മുക്ക അന്ന് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞത്, ഇതില്‍പ്പരം മറ്റൊരു സന്തോഷമുണ്ടായിരുന്നില്ല എനിക്ക്’
Post Your Comments