തമിഴില്‍ വിജയകൊടി പാറിച്ച 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി കിഷാന്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തില്‍ സണ്ണി വെയിന്റെ നായികയായും താരം എത്തി. ഇപ്പോഴിതാ പരിയേറും പെരുമാള്‍ എന്ന ആദ്യ ചിത്രത്തിലൂടെ നിരൂപക ശ്രദ്ധ നേടുകയും ബോക്സ് ഓഫിസ് വിജയം സ്വന്തമാക്കുകയും ചെയ്ത മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കര്‍ണറില്‍ ഗൗരിയും എത്തുന്നു. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായി രജിഷ വിജയന്‍ തമിഴില്‍ അരങ്ങേറുകയാണ്. ലാല്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ഗൗരിക്ക് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. 96 തെലുങ്ക് റീമേക്ക് ആയ ജാനു ആണ് ഉടന്‍ പുറത്തിറങ്ങാനുള്ളത്. മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രവും ഉടന്‍ തിയറ്ററുകളിലെത്തും. ആദ്യ ചിത്രം പോലെ തന്നെ സാമൂഹ്യവിമര്‍ശന സ്വഭാവമുള്ള പരിചരണ രീതി തന്നെയാണ് മാരി സെല്‍വരാജ് രണ്ടാംചിത്രത്തിലും സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments