GeneralLatest NewsMollywoodNEWS

രേഷ്മയില്‍ കാണുന്ന പുതിയ മാറ്റങ്ങൾ സുജോയോടുള്ള പ്രണയമാണെന്ന് സാന്‍ഡ്ര

രേഷ്മയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ച് സുജോയാണ് വിഷയം തുടങ്ങുന്നത്.

ബിഗ് ബോസ് സീസൺ രണ്ടിന്റയെ തുടക്കം മുതല്‍ വീട്ടിലെ പ്രണയജോഡികളായി അവരോധിക്കപ്പെട്ടവരാണ് സുജോയും അലക്‌സാന്‍ഡ്രയും. ആദ്യമൊക്കെ ഒഴുക്കിനൊത്ത് പോയ ഇവര്‍ തങ്ങളുടെ പ്രണയം വര്‍ക്കൗട്ട് ആകുമെന്ന് തോന്നിയതോടെ ഒരു പ്രേമനാടകത്തിന് തിരക്കഥയൊരുക്കി. പ്രേമിച്ച് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് നേടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ താനല്ലാതെ മറ്റൊരാള്‍ സുജോയെ പ്രണയിക്കുന്നുണ്ടെന്ന കണ്ടെത്തലിലാണ് സാന്‍ഡ്രയിപ്പോള്‍. രേഷ്മയില്‍ കാണുന്ന പുതിയ മാറ്റങ്ങളാണ് സാന്‍ഡ്രയുടെ ഈ കണ്ടെത്തലുകള്‍ക്ക് പിന്നില്‍.

രേഷ്മയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ച് സുജോയാണ് വിഷയം തുടങ്ങുന്നത്. പ്രതീക്ഷിച്ചിരുന്ന ചോദ്യം പോലെ ഉണ്ടെന്ന് ഉടനടി മറുപടി കൊടുക്കുകയായിരുന്നു സാന്‍ഡ്ര. രേഷ്മയ്ക്ക് ഇപ്പോള്‍ സംഭവിച്ചിട്ടുള്ള മാറ്റം തനിക്ക് മനസ്സിലാകുന്നുണ്ട് എന്നായിരുന്നു സാന്‍ഡ്രയുടെ വാക്കുകള്‍.

മത്സരം തുടങ്ങിയ ദിവസങ്ങളില്‍ താനും രേഷ്മയും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നെന്നും എന്നാലിപ്പോള്‍ പഴയ വൈബ് ഇല്ലെന്നും സാന്‍ഡ്ര പറയുന്നു. ‘ ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചതാണ് നിന്നോട് ഇഷ്ടമുണ്ടോ എന്ന്. അപ്പോള്‍ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നെല്ലാമാണ് അവള്‍ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ഞാന്‍ നിന്നോട് അടുത്തപ്പോള്‍ അവള്‍ക്ക് പൊസസീവ്‌നെസ്സ് ഉണ്ട്. ആ വ്യത്യാസം എനിക്ക് മനസ്സിലാകുന്നുണ്ട്’, സാന്‍ഡ്ര സുജോയോട് പറഞ്ഞു. പക്ഷെ എന്തിനാണ് രേഷ്മയ്ക്ക് പൊസസീവ്‌നെസ് എന്ന് സുജോയ്ക്ക് പിടികിട്ടിയില്ല. രേഷ്മയ്ക്ക് സുജോയോടുള്ള ഇഷ്ടമാണ് അതിന് കാരണമെന്ന് സാന്‍ഡ്ര പറയുന്നു.

രേഷ്മയുടെ നോട്ടം കാണുമ്പോള്‍ തനിക്കും എന്തോ സംശയം തോന്നുന്നുണ്ടെന്ന് സുജോയും പറയുന്നു. ഇതോടെ ഇരുവരും ചേര്‍ന്ന് സുജോയോട് രേഷ്മയ്ക്ക് പ്രണയമുണ്ടെന്ന കണ്ടെത്തലിലേക്ക് എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button