ബിഗ് ബോസ് സീസൺ രണ്ടിലെ പതിനേഴുപേരിൽ ഒരാളായിരുന്നു സോമദാസ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ തന്റെ കഴിവ് തെളിയിച്ച സോമദാസിന് പക്ഷെ ബിഗ്‌ബോസ്സിൽ കാലിടറി. അണിയറപ്രവർത്തകർ വിചാരിച്ചത്ര പെർഫോം ചെയ്യാൻ സോമദാസിന് ആയില്ലെങ്കിലും ഒട്ടനവധി സംഗീത സാന്ദ്രമായ നിമിഷങ്ങൾ ആണ് അദ്ദേഹം ബിഗ് ബോസിൽ ഉടനീളം കാഴ്ചവച്ചത്. ബിഗ് ബോസ് വീട്ടിൽ വച്ച് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ തുറന്നു പറഞ്ഞതിനെ തുടർന്ന് ചില വിവാദങ്ങളിൽ താരം പെട്ടിരുന്നു.
വിവാഹ മോചിതനായ സോമദാസ് മുൻ ബന്ധത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാൽ സോമദാസിന്റെ തുറന്നു പറച്ചിലുകൾക്ക് പിന്നാലെ സോമദാസ് പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി മുൻ ഭാര്യ സൂര്യ രംഗത്ത് വന്നത്. എന്നാൽ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികൾ മാറിമറിഞ്ഞു.ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം സോമദാസിന്റെ പ്രതികരണത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.പരസ്യമായ ഒരു പ്രസ്താവനയും സോമദാസ് ഈ വിഷയത്തിൽ നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് സോമദാസ്.
“ഒരുപാട് സങ്കടം തോന്നി ആദ്യം കേട്ടപ്പോൾ. അന്നുണ്ടായ പ്രശ്നങ്ങൾ കൂടുതൽ ബാധിച്ചത് തന്റെ പെൺകുട്ടികളെ ആണ്. എന്റെ കുഞ്ഞുങ്ങളോട് പുറത്തിറങ്ങുമ്പോൾ ഒരുപാട് ആളുകൾ ഓരോന്ന് ചോദിക്കുന്നു അതവർക്ക് സങ്കടം ആകുന്നു.അച്ഛൻ എന്ന നിലയിൽ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് കേൾക്കുമ്പോൾ ഒരുപാട് സങ്കടമുണ്ട്. അവരാണ് ബലിയാടുകൾ ആയത്. എന്റെ കൂട്ടുകാർ ഒക്കെഇത് തന്നെയാണ് ചോദിക്കുന്നത്. അവരോട് ഞാൻ എന്ത് പറയാൻ. ആർക്കും ആരെ കുറിച്ചും എന്തും പറയാം. അതിൽ എന്ത് സത്യമാണ് ഉള്ളതെന്ന് എനിക്കറിയാം. പക്ഷെ സത്യം ജയിക്കട്ടെ എന്നാണ് ഞാൻ എപ്പോഴും പറയുന്നത്. ഞാൻ ഇതിന്റെ പേരിൽ എന്തെങ്കിലും ആയാൽ എന്റെ കുഞ്ഞുങ്ങൾക്ക് ആരും ഇല്ലാതെ ആയി പോകും. ഈ പറയുന്നവർ ആരും കാണില്ല അപ്പോൾ. അവർ അനാഥരായി പോകും ആ സമയം. ഒരിക്കലും ഞാൻ അങ്ങിനെ ചെയ്യില്ല.”അവർക്കു വേണ്ടി ജീവിക്കുമെന്നും സോമദാസ് വ്യക്തമാക്കി.
ബിഗ് ബോസ് ഷോയെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു. അതിൽ എത്തിയവരെല്ലാം കളി നന്നായി പഠിച്ചിട്ട് എത്തിയവരാണ്. എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. ഏറ്റവും നല്ല കളിക്കാരൻ ആയി തോന്നിയിട്ടുള്ളത് രജിത്തിനെയാണ്. അദ്ദേഹം അവസാനം വരെ പോകും എന്ന് തന്നെയാണ് വിശ്വാസം. അദ്ദേഹം വളരെ നല്ലൊരു മനുഷ്യൻ ആണെന്നും സോമദാസ് അഭിമുഖത്തിലൂടെ വ്യക്തമാക്കി.
Post Your Comments