CinemaGeneralLatest NewsMollywoodNEWS

വിവാഹം ചെയ്യാമെന്നു പറഞ്ഞ വാക്ക് മാറ്റി, ബിഗ് ബോസ് താരം തര്‍ഷനെതിരെ കേസ് നല്‍കി സനം ഷെട്ടി

2019 ജൂണില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു

വിവാഹം ചെയ്യാമെന്നുറപ്പു നല്‍കി പിന്നീട് വാക്ക് പാലിക്കാത്തതിന് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ കേസ് നല്‍കി നടി സനം ഷെട്ടി. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

2019 ജൂണില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ തര്‍ഷന്‍ വിസ്സമ്മതിക്കുകയാണ്. കേസ് ഫയല്‍ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സനം ഷെട്ടി പറഞ്ഞു. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്നു ബിഗ് ബോസിലെ തര്‍ഷനും ഷെറിനും. ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരിക്കെ തര്‍ഷനും ഒപ്പമുണ്ടായിരുന്ന ഷെറിനും തമ്മിലെ ബന്ധത്തെപ്പറ്റി നിരവധി അഭിമുഖങ്ങളില്‍ നടി തുറന്നടിച്ചിട്ടുണ്ട്. താന്‍ തര്‍ഷന്റെ കാമുകിയാണെന്ന് തുറന്നു പറഞ്ഞതിനു പിന്നാലെ നടിക്ക് സൈബര്‍ അതിക്രമവും നേരിടേണ്ടി വന്നിരുന്നു. നടി തര്‍ഷനെ ചേര്‍ത്ത് പുതിയ കഥകള്‍ മെനഞ്ഞ് വരികയാണെന്നു വരെ ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തര്‍ഷനും സനം ഷെട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button