മലയാള സിനിമയില്‍ മുഖം കാണിക്കാതെ തന്നെ രാശി തെളിഞ്ഞ താരമായി നടന് സൂരജ് തേലക്കാട് മാറുമ്പോള്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്ന സിനിമയുടെ അവസാന ഭാഗത്ത് താന്‍ അനുഭവിച്ച യാതനകളെക്കുറിച്ച് താരം മനസ്സ് തുറക്കുകയാണ്.
‘സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിന്റെ സമയത്തായിരുന്നു മനസ്സ് ഏറ്റവുമധികം വേദനിച്ചത്. അത്രയും ദിനം കുഞ്ഞപ്പനായി ജീവിക്കുകയായിരുന്നല്ലോ. തലയ്ക്കടിക്കുന്ന രംഗമൊക്കെ ഒര്‍ജിനലാണ്. പലരും കരുതിയിരിക്കുന്നത് അതൊക്കെ ഗ്രാഫിക്സ് ആണെന്നാണ്. ഞാന്‍ അപ്പോഴും റോബോട്ടിന്റെ വേഷത്തിലുണ്ടായിരുന്നു. ശരീരം വേദനിച്ചപ്പോഴൊക്കെ കരച്ചില് അടക്കി പിടിച്ചിട്ടുണ്ട്. വേദന ആരോടും പറഞ്ഞില്ല. ഞാന്‍ വലിയ മഹാനായത് കൊണ്ടൊന്നുമല്ല. ഞാന്‍ കാരണം സിനിമയ്ക്ക് ഒന്നും പറ്റരുതെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ഇന്നിപ്പോള്‍ സിനിമയുടെ വിജയത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും ഒരുപക്ഷെ ഞാനായിരിക്കും. മനസ്സും ശരീരവും വേദനിച്ചപ്പോഴെല്ലാം ഇതെന്റെ സിനിമയാണെന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ച് ചെയ്യുകയായിരുന്നു. കുഞ്ഞപ്പന്റെ ടീമിനോട് വലിയ കടപ്പാടുണ്ട്. എല്ലാവരും എന്നെ അത്രത്തോളം ബൂസ്റ്റ് ചെയ്തു. തളര്‍ച്ച വരുമ്പോഴെല്ലാം പ്രോത്സാഹനമേകി. എന്നോട് പ്രത്യേകം സ്നേഹം കാണിച്ചു.അതെല്ലാം വലിയ കാര്യങ്ങളാണ്’. കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ സൂരജ് പറയുന്നു.
Post Your Comments