കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. കൊറോണയെ നമ്മള്‍ അതജീവിക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്ക് മോഹൻലാൽ ധെെര്യം പകര്‍ന്നത്.
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ. കൊറോണയും നമ്മൾ അതിജീവിക്കും. എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കുള്ള മുന്‍കരുതലുകളും താരം പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ മോഹന്‍ലാലിന്‍റെ പോസ്റ്റിന് ലഭിക്കുന്നത് വ്യത്യസ്തമായ പ്രതികരണങ്ങളാണ്. ചിലര്‍ താരത്തിന്‍റെ വാക്കുകളെ പ്രശംസിക്കുകയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ താരത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടേയും മറ്റും സാഹചര്യത്തില്‍ നിശബ്ദത പാലിച്ച മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്.
‘അഹ അണ്ണൻ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നല്ലെ കൊറോണയെ കുറ്റം പറഞ്ഞാൽ ആന കൊമ്പും പോകില്ല, അവാർഡും പോകില്ല അല്ലെ അണ്ണാ.. കാരണം കൊരോണക്ക് അധികാരം ഇല്ലല്ലോ’ എന്ന് അനന്ത ദാസ് എന്ന വ്യക്തി കമന്‍റ് ചെയ്തിരിക്കുന്നു. പൗരത്വ നിയമത്തില്‍ വാ തുറന്നില്ല. ആദ്യം അതില്‍ അഭിപ്രായം പറയണമെന്ന് അശ്വതി കെഎസ് ആവശ്യപ്പെടുന്നു. ‘ദെെവത്തിന് സ്തുതി എന്‍റെ ലാലേട്ടന് പ്രതികരണശേഷി തിരികെ കിട്ടി’ എന്ന് റഫീഖ് എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നു.
Post Your Comments