സൃന്ദയുടെ കരിയര്‍ ബ്രേക്ക് ചിത്രം പിറന്നിട്ട് 6 വര്‍ഷം ; സന്തോഷം പങ്കുവെച്ച് താരം

സൃന്ദയുടെ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തതത് റിമി ടോമിയെ ആയിരുന്നു

സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു 1983. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയിട്ട് 6 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സൃന്ദയുടെ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തതത് റിമി ടോമിയെ ആയിരുന്നു. താരം നിരസിച്ചതോടെയാണ് സുശീലയെ അവതരിപ്പിക്കാന്‍ സൃന്ദയ്ക്ക് അവസരം ലഭിച്ചത്. അതാവട്ടെ താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയും ചെയ്യുകയായിരുന്നു.

 

രമേശനായി നിവിന്‍ എത്തിയപ്പോള്‍ സുശീലയെന്ന തനിനാട്ടിന്‍പുറത്തുകാരിയായാണ് സൃന്ദ എത്തിയത്. സുശീലയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന രമേശന്റെ ഭാവം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള ചോദ്യമായിരുന്നു പിന്നീടങ്ങോട്ട് താരത്തിനോട് എല്ലാവരും ചോദിച്ചത്. സിനിമ റിലീസ് ചെയ്ത 6 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയതും സൃന്ദയായിരുന്നു. ഇതിനകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുശീലയായുള്ള ചിത്രവും സൃന്ദ പോസ്റ്റ് ചെയ്തിരുന്നു. മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്.

Share
Leave a Comment